രുദ്രതാണ്ഡവം 3 [HERCULES] 1417

ഗൗരി ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു. അവൾ അഭിയുടെ കയ്യിലുള്ള പിടുത്തം ഇനിയും വീട്ടിരുന്നില്ല. അവൻ അടുത്ത് നിൽക്കുമ്പോ വല്ലാത്ത ഒരു സുരക്ഷിതത്വം അവൾക്കനുഭവപ്പെട്ടു.

അവൾ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അവൾപോലുമറിയാതെ അവൾ അഭിയെ ഇറുക്കെ കെട്ടിപ്പിടിച്ചു.അവന്റെ മാറിലേക്ക് ചേർന്നു. അഭിയും അവളെ ചേർത്തുപിടിച്ചു. അവന്റെ ഹൃദയഗീതം ആസ്വദിച്ചു അവൾ അങ്ങനെ നിന്നു.
ചുറ്റും കൂടിനിന്നവരിലൊക്കെ അതൊരു പുഞ്ചിരി പടർത്തി.
കുറച്ച് നേരം അങ്ങനെ നിന്നപ്പോഴാണ് ഗൗരിക്ക് സ്ഥലകാല ബോധം വന്നത്.

അവൾ അവനെ വിട്ടുമാറി. അവളുടെ മുഖം ചുവന്നു തുടുത്തു. അവളുടെ മുഖത്തേക്ക് നാണമിരച്ചെത്തി.
അഭിയെ നോക്കാൻ എന്തോ മടിതോന്നി അവൾക്ക്.

രാഗേഷ് ആ കാഴ്ചകണ്ട് വായും തുറന്ന് പിടിച്ചു നിൽക്കുകയായിരുന്നു. മനീഷിന്റെയും അജിലിന്റെയും മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

എന്നാൽ ആ ആൾക്കൂട്ടത്തിൽ ഒരാളുടെ കണ്ണുകൾ മാത്രം ആ സമയം കണ്ണീർ പൊഴിക്കുകയായിരുന്നു. മാറ്റാരുടെയുമല്ല അനുവിന്റേതായിരുന്നു ആ കണ്ണുകൾ.ഒരുതരം ഞെട്ടലും സങ്കടവും കലർന്ന മുഖഭാവമായിരുന്നു അവൾക്കപ്പോൾ.

അവൾ കുഞ്ഞുന്നാളുമുതൽ ഉള്ളിൽ കൊണ്ടുനടന്ന അഭിയേട്ടൻ മറ്റൊരാൾക്ക് സ്വന്തമാകുന്നത് കണ്ടുനിൽക്കാനാകാതെ അവളവിടെനിന്നും ഓടിപ്പോയി.

ഹൃദയം പൊടിയുന്ന വേദന അവൾ ആദ്യമായി അനുഭവിച്ചറിഞ്ഞു.

അനിയന്ത്രിതമായി ഒഴുകിയ കണ്ണുനീർ തുടച്ചുമാറ്റുമ്പോൾ അവളുടെ കണ്ണുകളിൽ ഒരുതരം വന്യത നിറഞ്ഞുനിന്നിരുന്നു.

എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അനു അവിടെനിന്നും നടന്നുനീങ്ങി.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.