രുദ്രതാണ്ഡവം 3 [HERCULES] 1417

” നീ വേഗം പോകാൻ നോക്കിക്കേ അഭി ബാക്കിയൊക്കെ വന്നിട്ടാകാം ”

അഭി ആകെ എക്സ്സൈറ്റഡ് ആയിരുന്നു.

അവൻ വേഗം ചെന്ന് കാറിൽ കയറി. അത് പതിയെ ചലിച്ചുതുടങ്ങി.
അഭിയേയും വഹിച്ചുകൊണ്ട് നഗരവീഥിയിലൂടെ ആ ആഡംബര വാഹനം ഒഴുകി നീങ്ങി.

*****************

” ആചാര്യ… എന്തോ മനസ്സിനൊരു വല്ലായ്മപോലെ. ഇവരല്ല ആചാര്യ… നമ്മൾ പരിശീലനം നൽകിയവരല്ല യഥാർത്ഥ സംരക്ഷകർ. എന്തോ എന്റെ മനസ്സങ്ങനെ പറയുന്നു. ”

” ഗുരുദേവാ… അങ്ങെന്തൊക്കെയാ ഈ പറയുന്നേ… പരിശീലനം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോ.. ഇത്രയും കാലത്തെ നമ്മുടെ പ്രയത്നമൊക്കെ പാഴായിപ്പോകുകയാണോ ഗുരുദേവാ… ഇവരല്ല സംരക്ഷകർ എങ്കിൽ പിന്നെയാരാണ് ”

” അറിയില്ല ആചാര്യ… നമുക്കൊന്നും മനസിലാകുന്നില്ല. അറിയില്ല മനസ്സിൽ ഇപ്പൊ ഇങ്ങനെ ഒരു തോന്നൽ വരാൻ കാരണമെന്താണെന്ന്. എന്തായാലും ഇതൊരു ശുഭസൂചനയാണെന്ന് തോന്നുന്നില്ല… നാരായണാ… കാത്തോളണേ ”

ആചാര്യാന്റെയും ഗുരുവിന്റെയും ശ്രദ്ധ താഴെ മൈതാനത്തിൽ പരിശീലനത്തിലേർപ്പെട്ട കുട്ടികളിലേക്ക് തിരിഞ്ഞു.

വാളുകളും അമ്പും വില്ലുമൊക്കെയുമായി അവർ കഠിനമായ പരിശീലനത്തിലായിരുന്നു.
വാളുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുള്ള ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ചാടുലവേഗത്തിൽ പടവെട്ടിയ ഇരുവരിൽ ഒരാൾക്ക് ആദ്യമായി താളം പിഴച്ചു. എതിരാളിയുടെ വാൾത്തല അവന്റെ കയ്യിൽ പൊറലുണ്ടാക്കി കടന്നുപോയി. ആ മുറിവിലൂടെ രക്തം കിനിഞ്ഞു .

” അശുഭം…! ”
പരിശീലനം നിരീക്ഷിക്കൊണ്ടിരുന്ന ആചാര്യനും ഗുരുദേവനും ഒരുപോലെയാണ് അത് പറഞ്ഞത്.

ഇരുവരുടെയും മുഖം മ്ലാനമായിരുന്നു.
അതോടൊപ്പം വരാൻ പോകുന്നത് സർവനാശമാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു.

അവസാനപ്രതീക്ഷയും കെട്ടടങ്ങി… ഇനിയെന്ത് എന്ന ചോദ്യം ബാലികേറാ മലപോലെ അവരുടെ മുന്നിൽ അപ്പോഴും ഉയർന്നുനിന്നു.

************

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.