രുദ്രതാണ്ഡവം 3 [HERCULES] 1417

***********************

തലയുയർത്തി നിന്ന കെട്ടിടങ്ങളെയൊക്കെ പിന്നിലാക്കി അഭി സഞ്ചരിച്ചിരുന്ന Cullinan മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.

അധികം വൈകാതെ തന്നെ അത് AV ഗ്രൂപ്പിന്റെ പടുകൂറ്റൻ കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു.

കാർ ആ കെട്ടിടത്തിന്റെ മുന്നിൽ ചെന്ന് നിന്നു. അഭി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മാനേജറും കുറച്ച് സ്റ്റാഫുകളും വന്ന് ബൊക്കയൊക്കെ കൊടുത്ത് അവനെ സ്വീകരിച്ചു.
പിന്നെ അവനെ മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് കൊണ്ടുപോയി.

കമ്പനിയുടെ ഭാവിപരിപാടികളും പുതിയ പ്രോഡക്ടസ് തുടങ്ങി കുറേ കാര്യങ്ങൾ ആ മീറ്റിംഗിൽ ചർച്ചാ വിഷയമായി.

എല്ലാം കേട്ട് കഴിഞ്ഞ് അഭി മുന്നോട്ട് വച്ച സജ്ജഷൻസ് എല്ലാർക്കും സ്വീകാര്യവുമായിരുന്നു.

അഭിയുടെ കഴിവിൽ അവരെല്ലാം വളരെയേറെ ഇമ്പ്രെസ്സ് ആയിരുന്നു.
അതുപോലെ അഭിയുടെ പെരുമാറ്റവും അവർക്കൊക്കെ ഇഷ്ടപ്പെട്ടു.

അങ്ങനെ ഒരുമണിക്കൂർ കൊണ്ട് മീറ്റിംഗ് അവസാനിപ്പിച്ചു. സമയം 8:30 ആവാറായിട്ടുണ്ട്.അഭി എല്ലാരോടും യാത്ര പറഞ്ഞ് വാഷ് റൂമിൽ ചെന്ന് ബാഗിൽ എടുത്ത് വച്ച കാഷ്വൽ ഷർട്ട്‌ എടുത്തിട്ടു.
വേഗം അവിടെ നിന്നും ഇറങ്ങി.

” ഗോപിയേട്ടാ… എന്നെയൊന്ന് കോളേജിൽ ഡ്രോപ്പ് ചെയ്യണേ… ”

” ശരി അഭി… ദേവകി പറഞ്ഞിരുന്നു… മീറ്റിംഗ് കഴിഞ്ഞ് മോനെ അവിടെ കൊണ്ട് വിടണമെന്ന്. ഉച്ചയ്ക്ക് ഞാൻ വന്നോളാം കൂട്ടിക്കൊണ്ട് പോകാൻ ”

അഭി വേഗം കാറിലേക്ക് കയറി.

” പറ്റുവെങ്കി എന്റെ കാറൊന്ന് കോളേജിൽ കൊണ്ടിടാൻ ആരോടേലും പറഞ്ഞാമതി ഗോപിയേട്ടാ… ഏട്ടൻ വെറുതെ ബുദ്ധിമുട്ടണ്ട ”

” എന്താ മോനെ ഈ പറയണേ… ഇതെന്റെ ജോലിയല്ലേ… അതെനിക്കെങ്ങനാ ബുദ്ധിമുട്ടാകുന്നെ.. ”

” എനിക്ക് വണ്ടി ഓടിക്കാനാ ഇഷ്ടം ഗോപിയേട്ടാ… അതോണ്ട് പറഞ്ഞെന്നേയുള്ളൂ ”

” അങ്ങനാണെങ്കി ഇതവിടെ ഇട്ടാപ്പോരെ… ഇതും മോന്റെ വണ്ടിതന്നെയല്ലേ ”

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.