രുദ്രതാണ്ഡവം 3 [HERCULES] 1417

” ഹ്മ്മ്… നീ ചെന്ന് കുളിച്ചുവാ… അമ്പലത്തിൽ പോകേണ്ടതല്ലേ….”

അതിനൊന്ന് മൂളി ശോഭ കുളിച്ചുമാറാനുള്ള വസ്ത്രവുമെടുത്ത് ബാത്‌റൂമിലേക്ക് കയറി.

********************
“” ഹലോ… എന്താടാ ഈ സമയത്ത്… ”
ഗോപകുകുമാർ ഫോണെടുത്തയുടനെ കവിനോട് ചോദിച്ചു.

” കുറച്ച് നേരമായി ഒരുത്തൻ ഇവിടകിടന്ന് ഷോ ഇറക്കുവാ… ”

” അവനിട്ട് രണ്ട് പൊട്ടിച്ച് അതങ്ങ് തീർക്കാണ്ട് എന്നെ എന്തിനാ വിളിക്കണേ…”

” അച്ഛന് അവനെ അറിയാം എന്നാ അവൻ പറയുന്നേ… ”

” അതാരാ…!! നീ ഫോൺ അവന് കൊടുത്തേ… ”

കവിൻ അഭിക്ക് നേരെ ഫോൺ നീട്ടി. അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു.
അഭിയും ഒരു നിറപുഞ്ചിരി തിരിച്ചുകൊടുത്തു…

” ഹലോ… ”
ഫോണിൽ കൂടി ഗാഭീര്യമാർന്ന ശബ്ദം അഭിയുടെ കാതിൽ പതിച്ചു.

“ഹലോ… ”

” നീ ഏതാടാ… വെറുതെ അവന്റെ കയ്യീന്ന് വാങ്ങിച്ചുകൂട്ടാണ്ട് വീടുപിടിക്കാൻ നോക്ക്… ഹ്മ്മ്.. ”

” ഹഹ… പറഞ്ഞാൽ എന്നെ താൻ അറിയും.
അഭിജിത്ത്… അഭിജിത്ത് വിശ്വനാഥ്‌..
AV ഗ്രൂപ്പിന്റെ എംഡി ”

കുറച്ച് നേരം അപ്പുറത്തുനിന്നും മറുപടിയൊന്നും ഉണ്ടായില്ല.

” സാർ… ക്ഷമിക്കണം ഞാൻ ആളറിയാതെ… ”

” ആളറിഞ്ഞോ അറിയാതെയോ… അതല്ല ഇവിടുത്തെ വിഷയം… എന്താണ് കാര്യം എന്ന് പോലും അറിയാണ്ട് താൻ എന്നെ ഭീഷണിപ്പെടുത്തിയില്ലേ….എനിക്ക് വേണ്ടപ്പെട്ട ഒരാളെയാ തന്റെ മോനും കൂട്ടുകാരും ശല്യം ചെയ്തത്…
മക്കളെ നല്ലപോലെ വളർത്താൻ പറ്റാത്തയാൾക്ക് ബിസിനസും നല്ലപോലെ കൊണ്ടുപോകാൻ പറ്റില്ല. സോ നിങ്ങടെ കമ്പനിയുമായിട്ടുള്ള എല്ലാ ഡീലിങ്സും ഞാൻ കാൻസൽ ചെയ്യുന്നു… ”

” സാർ പ്ലീസ്… AV ഗ്രൂപ്പിന്റെ കോൺട്രാക്ടിന്റെ ഒറ്റബലത്തിലാ ഞങ്ങടെ നിലനിൽപ്പുതന്നെ… അറുത്തുമുറിച്ചങ്ങനെ പറയല്ലേ സാർ… ഞാൻ എന്തുവേണേലും ചെയ്യാം… ”

” തനിക്ക് ഞാൻ പത്തുമിനുട്ട് സമയം തരാം… പത്തേപത്തു മിനുട്ട്… അതിനുള്ളിൽ താനിവിടെ ഈ കോളേജിൽ ഉണ്ടായിരിക്കണം…ആൻഡ് ലെറ്റ്‌ അസ് ടോക് ബിസിനസ് ”

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.