രുദ്രതാണ്ഡവം 3 [HERCULES] 1418

എന്താന്ന് അറിയാൻ അവർ വേഗം അവിടേക്ക് നടന്നു.

മനീഷും ജിന്റോയുമൊക്കെ അവിടെ നിക്കുന്നുണ്ട്. അവരുടെ മുഖത്തൊക്കെ എന്തോ ടെൻഷൻ.

അഭി വേഗം മനീഷിനടുത്തേക്ക് നടന്നു.

” ഡാ മനീ… എന്താടാ സംഭവം. ”

” ഡാ അത്… ഗൗരി… ഇവിടെ തേർഡ് ഇയറിൽ കവിനെന്ന്പറഞ്ഞൊരുത്തനുണ്ട്. അവന്റെ കൂടെ നടക്കുന്ന ഒരു സൂരജ്.. അവൻ പണ്ടേ ഗൗരീടെ പുറകെയാ… അവനിപ്പോ ഗൗരിയെ തടഞ്ഞു വച്ചേക്കുവാ… ”

” എന്നിട്ട് നിങ്ങളൊന്നും ഒന്നും ചെയ്യാതെയെന്താ… പ്രിൻസിപ്പാൾനോട്‌ റിപ്പോർട്ട്‌ ചെയ്‌യായിരുന്നില്ലേ. ”

” എടാ… എന്തേലും ചെയ്യണമെന്ന് ആഗ്രഹോണ്ട്… പക്ഷെ… ആ കവിന്റെ അച്ഛൻ കൊമ്പത്തെ ഏതോ മൊതലാളിയാ… ഈ കോളേജിന് മാസം വല്യ ഒരു തുക അങ്ങേരു കൊടുക്കുന്നുണ്ട്. അതോണ്ട് മാനേജമെന്റ്റ് അവന്റെ ഒരു കാര്യത്തിലും ഇടപെടൂല. കവിന്റെ ധൈര്യത്തിലാ ഇവന്മാരൊക്കെ… ”

അഭിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി.
കണ്ണുകൾ ചുവന്നു.
അവന്റെ ശരീരത്തിലെ പേശികൾ വലിഞ്ഞുമുറുകി. ഹൃദയതാളത്തോടൊപ്പം അവന്റെ രക്‌തയോട്ടവും വർധിച്ചു. കയ്യിലെ ഞരമ്പുകൾ തെളിഞ്ഞു.
അത് അവൻ തന്നെയായിരുന്നു. അഭി സ്വപ്നത്തിൽ കണ്ട അതെ രൗദ്രഭാവം.

ഉറച്ച കാലവേപ്പുകളോടെ അവൻ ആ ആൾക്കൂട്ടത്തിന് നേരെ നടന്നുനീങ്ങി.

മുന്നോട്ട് നടന്ന അഭിയെ മനീഷും രാഗേഷും ചേർന്ന് തടഞ്ഞുവച്ചു.

” എടാ നിനക്ക് ഭ്രാന്തായോ… അവന്മാരിവിടെയിട്ട് തല്ലിക്കൊന്നാലും ഒരാളും ചോദിക്കില്ല…. ”
മനീഷ് ശബ്ദമുയർത്തി.

അഭിയുടെ ദേഷ്യം ഒന്നടങ്ങി.

” എടാ ആ കവിന്റെ അച്ഛൻ ആരാന്നാ പറഞ്ഞെ. ”
അഭി ചോദിച്ചു.

” ഗോപകുമാർ എന്നോമറ്റോ ആണ് അയാളുടെ പേര്. ഇവിടെ ടൗണില് മൈ മാർട്ട് എന്നൊരു സൂപ്പർ മാർക്കറ്റ് ഇല്ലേ അത് പുള്ളീടെയ… വേറേം കുറെ ബിസിനസ്‌ ഉണ്ട് പുള്ളിക്ക് ”

മനീഷിന്റ മറുപടികേട്ട് അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

” ഇത് ഞാൻ നോക്കിക്കോളാം… ”
അതും പറഞ്ഞ് അഭി മുന്നോട്ടേക് നടന്നു.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.