” അഭിയേട്ടാ…. ”
ക്ലാസിലേക്ക് നടക്കുന്നതിനിടെ അഭിയെ ആരോ പിന്നിൽ നിന്ന് വിളിച്ചു.
അഭി തിരിഞ്ഞുനോക്കി.
അനു ആയിരുന്നു അത്.
” അനുരാധയെന്താ ഇവിടെ…. ”
” ഇതാ ഞാനും ചോദിയ്ക്കാൻ വന്നെ… ഏട്ടൻ മെഡിസിന് പോകുവാന്നാണല്ലോ ദേവകിയാന്റി പറഞ്ഞെ. ”
” ഹോ… ഈ വല്യമ്മയെക്കൊണ്ട് തോറ്റു… ഇത് നാട്ടിൽ പാട്ടാക്കിയോ. അതില്ലേ അനുരാധേ… എനിക്കീ മെഡിസിനോടൊന്നും വല്യ താല്പര്യുല്ലന്നെ…
അതോണ്ട് ഇങ്ങോട്ട് ചാടി ”
” ഇങ്ങനെ കഷ്ടപ്പെട്ട് മുഴുവൻ പേര് വിളിക്കണോന്നില്ല… ന്നെ അനൂന്ന് വിളിച്ചാമതി… അതാ എനിക്കുമിഷ്ടം.
പിന്നെ ഇവിടേതാ ഡിപ്പാർട്മെന്റ്. ”
” സിവിലാ… തന്റെകൂടെയെപ്പോഴും വേതാളം പോലെ ഒരാളുടെ ഉണ്ടാവാറുണ്ടല്ലോ… ഹ്മ്മ്… ആ..മാളവിക.
അവളെവിടെ ”
“അവളിവിടെത്തന്നെയാ… ഇലക്ട്രോണിക്സാ… ഞാനും സിവില് തന്നെയാ…”
” ആണോ… ന്നിട്ട് ഇന്നലെ കണ്ടില്ലല്ലോ… ”
” ഇന്നലെ വന്നില്ല…. അമ്മയ്ക്ക് നല്ല സുഖോല്യാരുന്നു… ”
” ഓഹ്…എന്നിട്ടിപ്പോ കുറവുണ്ടോ… ”
” ആഹ് നല്ലമാറ്റമുണ്ട്. ”
” അയ്യോ…പരിചയപ്പെടുത്താൻ മറന്നു. ഇത് പിള്ള… ശ്ശേ രാഗേഷ്… ഇത് അജിൽ. നമ്മുടെ ഡിപ്പാർട്മെന്റ് തന്നെയാ… ”
അനു ഇരുവരോടും ചിരിച്ചു. അവർ തിരിച്ചും.
അവർ നാലുപേരും ക്ലാസിലേക്ക് നടന്നു.
അങ്ങനെ ഉച്ചവരെ ക്ലാസ് ഒക്കെക്കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി.
അഭിയുടെ കാറിന്റെ ചാവി ഗോപിയേട്ടൻ പറഞ്ഞുവിട്ട ഒരാൾ നേരത്തെ കൊണ്ട് കൊടുത്തിരുന്നു.
അനു അവരോട് യാത്ര പറഞ്ഞ് വേഗത്തിൽ നടന്നുനീങ്ങി.
രാഗേഷും അജിലും അഭിയും അവരുടെ സ്ഥിരം സ്ഥലമായ വാകമരച്ചുവട്ടിലേക്ക് നടന്നു. അവിടെ ചെറിയൊരു ആൾക്കൂട്ടം.
Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️
ഈ പാർട്ടും പൊളി ബ്രോ…