രുദ്രതാണ്ഡവം 3 [HERCULES] 1418

” ആഹ് എന്നിട്ട് വേണം ദേവൂസെന്നെ കൊല്ലാൻ… ഒന്നാമതെ ഇത് കണ്ടതിന്റെ ത്രില്ല് ഇനീം മാറീട്ടില്ല… അപ്പൊ ഓടിക്കുകേം കൂടി ചെയ്താ പിന്നെ… വേണ്ട ഗോപിയേട്ടാ… അതിങ്ങ് എത്തിക്കാനുള്ള ഏർപ്പാട് ചെയ്താമതി. ”

” ഹ്മ്മ്… മോന്റെയിഷ്ടംപോലെ… ”

വൈകാതെത്തന്നെ കാർ കോളേജിലേക്ക് പ്രവേശിച്ചു.
മുഴുവൻപേരുടെയും ശ്രെദ്ധ ആ കാറിലേക്ക് തന്നെയായിരുന്നു.
ചിലരൊക്കെ അതിന്റെ ഫോട്ടോയെടുക്കുന്നുമുണ്ടായിരുന്നു.

ഡോർ തുറന്ന് പുറത്തിറങ്ങിയ അഭിയിലേക്കായി പിന്നെ എല്ലാവരുടെയും ശ്രെദ്ധ.
എല്ലാവരും തന്നെയാണ് നോക്കുന്നത് എന്ന് മനസിലായപ്പോ അഭിക്കെന്തോ ചമ്മലോ നാണമോ എന്തൊക്കെയോ തോന്നി.

രാഗേഷും അജിലും ഗൗരിയുമൊക്കെ എത്തിയിട്ടുണ്ട്.
അഭി ആരെയും ശ്രെദ്ധിക്കാതെ നേരെ അവരുടെയെടുത്തേക്ക് നടന്നു.

രാഗേഷും അജിലും റോണിയും ജിന്റോയുമൊക്കെ വായും തുറന്നുപിടിച് ഇരിക്കുകയാണ്.

” ആ വായൊന്നടയ്‌ക്കെടേ…. വല്ല ഈച്ചയും കേറും ”
അവരുടെ അടുത്തേക് നടന്നടുത്ത അഭി അവരോട് പറഞ്ഞു.

” ഓ… ക്ളീഷേ… ”
ഗൗരി ആയിരുന്നു അത്.

” അളിയാ നീ ശെരിക്ക് ആരാടാ… സത്യമ്പറ… കള്ളക്കടത്തല്ലേ നിന്റെ ജോലി…”
രാഗേഷ് വലിയ കാര്യമായിട്ടാണ് അത് ചോദിച്ചത്.

” കള്ളക്കടത്ത് നിന്റെ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. ”

” ഹോ… ആദ്യായിട്ട ഒരു റോൾസ് റോയ്സ് നേരിട്ട് കാണുന്നെ… ”

” ഇത് വാങ്ങിയ കാര്യം ഞാനും ഇന്നാടാ അറിഞ്ഞേ… ഇന്ന് തൊട്ട് വല്യമ്മ എന്നോട് കമ്പനിയില് പോവാൻ പറഞ്ഞു. രാവിലെ ഫുഡ്‌ കഴിച്ച് മുറ്റത്തൊട്ട് ഇറങ്ങിയപ്പോ ദേ അവിടെ ഇത് കിടക്കുന്നു. എന്റെ എക്സ്സൈറ്റ്മെന്റ് ഇനീം മാറീട്ടില്ല എന്റെ പിള്ളേ ”

” വല്യമ്മ ആളൊരു സംഭവാല്ലേ… ”

“പിന്നല്ലാണ്ട്…. ”

” മതി കഥ പറഞ്ഞത്. ദേ ക്ലാസ്സ്‌ തുടങ്ങാറായി. ”

അജിൽ പറഞ്ഞു

അഭിയും പിള്ളയും അജിയും ബാക്കിയുള്ളവരോട് പിന്നെക്കാണാം എന്ന് പറഞ്ഞ് ക്ലാസിലേക്ക് നടന്നു.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.