” അച്ഛാ.. ദേവൂന്റെ കാര്യമാലോചിച്ച് എനിക്കൊന്നുറങ്ങാൻ പോലും പറ്റുന്നില്ല.
രാജുവേട്ടനാണേൽ അവളുടെ കാര്യമോർത്തു വല്ലാത്ത സങ്കടാ… ഇന്നലെ കൂടെ പറഞ്ഞു… അവളെ കൊഞ്ചിക്കാൻ കൊതിയാകുവാന്ന്… എല്ലാരും അവള് ഈശ്വരാധീനമുള്ള കുട്ടി എന്നൊക്കെ പറയുന്നത് ഏട്ടന് തീരെ പിടിക്കണില്ല. അറിയാലോ അങ്ങേർക്കിതിലൊന്നും വിശ്വാസമില്ലാന്ന്. ”
” ഞാനിപ്പോ എന്ത് പറയാനാ ശോഭേ… ഭാഗവാനായിട്ട് കുറേ കാഴ്ചകൾ കാട്ടിത്തന്നു. എന്നിട്ടും വിശ്വാസം ആയില്യാച്ചാ ഞാനെന്താ ചെയ്യാ. നീയും കണ്ടയല്ലേ ദേവു സ്വർണനാഗത്തോട് സംസാരിക്കുന്നതൊക്കെ ”
നാരായണ ഭട്ടതിരിപ്പാട് ശോഭയോട് പറഞ്ഞു.
” എനിക്കതിപ്പളും അങ്ങ് വിശ്വസിക്കാൻ പേടി തോന്നുവാ അച്ഛാ. അതെങ്ങാനും എന്റെ കുഞ്ഞിനെ ഉപദ്രവിക്കുവോ…
വല്യച്ഛൻ ദേവൂന്റെ ജാതകം നോക്കിപ്പറഞ്ഞതച്ചൻ മറന്നോ…. അവളുടെ പിന്നാലെ മരണമുണ്ടെന്ന്… ഇതൊക്കെ കേട്ട് എങ്ങനാച്ചാ ഞാൻ സമാധാനത്തിലിരിക്കുന്നെ.. ”
” മോളെ… നീ ഭയക്കുന്നപോലെയൊന്നും സംഭവിക്കില്ല… പതിനഞ്ചാം വയസിലേ അവളുടെ ജന്മരഹസ്യം വെളിവാകൂവെന്നല്ലേ ഏട്ടൻ പറഞ്ഞത്.അതിനിനിയും രണ്ടുവർഷം കൂടെയുണ്ട്…
. ജന്മരഹസ്യം വെളിവാകാതെ ദേവൂന് നേരെ ഒരാപകടവും വരില്ല… അതിനുള്ളിൽ ഭഗവാൻ തിരഞ്ഞെടുത്ത സംരക്ഷകൻ അവളെ തേടി വരും. പിന്നെ അവൻ സംരക്ഷിച്ചുകൊള്ളും ദേവൂനെ ഒരു പോറൽ പോലും വീഴ്ത്താതെ”
നാരായണ ഭട്ടതിരിപ്പാട് നല്ല ആത്മവിശ്വാസത്തിൽ ആയിരുന്നു അത് പറഞ്ഞത്.
അത് ശോഭയ്ക്കും ആശ്വാസം പകർന്നു.
……………………..
കാവിലേക്ക് പോകരുതെന്ന അമ്മയുടെ വാക്ക് ധിക്കരിക്കാൻ ദേവൂന് ആകില്ലായിരുന്നു. ദേവു അവളുടെ മുറിയിലിരുന്ന് കളിക്കുകയാണ്. ഒരാഴ്ച കൂടിക്കഴിഞ്ഞാൽ സ്കൂൾ തുറക്കും. അവൾ അതിന്റെ ആവേശത്തിലാണ്.
അവളുടെ മുറിയുടെ ജനാലയിലൂടെ ആ സ്വർണനാഗം ഇഴഞ്ഞകത്തേക്ക് പ്രവേശിച്ചു.
അത് തന്റെ നാവ് നീട്ടി ശബ്ദമുണ്ടാക്കി ദേവുവിന്റെ ശ്രദ്ധ ആകർഷിച്ചു.
” കുട്ടൂസേ…. നിന്നെക്കാണാണ്ട് ഞാൻ വിഷമിച്ചിരിക്കുവായിരുന്നു. ശോഭമ്മ ന്നോട് കാവിലേക്ക് പോണ്ടാന്ന് പറഞ്ഞു… അതാ ഞാൻ വരാഞ്ഞേ…. ”
ദേവു ആ നാഗത്തിനോടായി പറഞ്ഞു
അതിനും ആ നാഗം സീൽകാരശബ്ദമുണ്ടാക്കി.
” ന്താ കുട്ടൂസേ… ന്നോട് പിണക്കാണോ…
അമ്മ പോണ്ടാന്ന് പറഞ്ഞാ ഞാമ്പിന്നെയെന്താ ചെയ്യാ… എനിക്കല്ലേ വരാണ്ടിരിക്കമ്പറ്റൂ… നിനക്കിങ്ങോട്ട് വരാലോ… ”
ദേവു കൊഞ്ചിക്കൊണ്ട് നാഗത്തോട് പറഞ്ഞു. അതിനു സമ്മതമെന്നോണം അത് ശബ്ദമുണ്ടാക്കി ഇഴഞ്ഞ് ദേവുവിന്റെ മടിയിലേക്ക് കയറി
Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️
ഈ പാർട്ടും പൊളി ബ്രോ…