രുദ്രതാണ്ഡവം 3 [HERCULES] 1418

ഗൗരിയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. വേറെ ഒരുമാർഗവുമില്ലാഞ്ഞിട്ടല്ലേ തന്റെ കാലുപിടിക്കാൻ പോലുമയാൾ തുനിഞ്ഞത് എന്നൊക്കെ അവൾ ചിന്തിച്ചു.

“അഭി പ്ലീസ്… ഞാൻ കാരണം… ഞാൻ കാരണം ഒരു കുടുംബം…. അവരുടെ ശാപം ഏറ്റുവാങ്ങാൻ എനിക്ക് വയ്യട… പ്ലീസ്.. ”
ഗൗരിയുടെ ശബ്ദത്തിൽ സങ്കടം നിഴലിച്ചിരുന്നു.

” നീയെന്താ ഗൗരി ഈ പറയുന്നേ… നിന്നെ ഇത്രേം ശല്യം ചെയ്തിട്ടും അവനോടൊക്കെ നിനക്കെങ്ങനെ ക്ഷമിക്കാൻ പറ്റുന്നെ.”

” അതിന് അവനല്ലേ തെറ്റുചെയ്തേ… അതിനീയങ്കിളിനെ ശിക്ഷിച്ചിട്ടെന്തിനാടാ…
വേറെ ഒരു ഗതിയുമില്ലാഞ്ഞിട്ടല്ലേ അയാളെന്റെ കാലിൽ വീഴാമ്പോയേ…
പ്ലീസ്ഡാ അഭി…എനിക്കുവേണ്ടിയൊന്ന് ക്ഷമിക്കെടാ… അല്ലാച്ചാ ഇതിന്റെയൊക്കെ പാപവും ശാപവുമൊക്കെയെനിക്കാവും ഡാ.. ”
അത് പറയുമ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

അഭി ദീർഘമായോന്ന് നിശ്വസിച്ചു.

“ആദ്യമായിട്ട ഞാനെടുത്ത തീരുമാനത്തിൽനിന്ന് പിന്നോട്ട് പോകുന്നത്. അതും അവളത്രെയും പറഞ്ഞതുകൊണ്ട്. ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ് … ഇനിയിങ്ങനെ എന്തേലും ഇഷ്യൂ ഉണ്ടായാൽ ഇപ്പൊ ഉണ്ടായപോലെ ചോദ്യോത്തരം ഒന്നും കാണില്ല…. കേട്ടല്ലോ ”

അഭി പറഞ്ഞതിന് അയാൾ തലയാട്ടി കൈകൾ കൂപ്പി. നന്ദിയോടെ ഗൗരിയെ നോക്കി. അവൾ അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവസാനിച്ചു എന്ന് കരുതിയ ജീവൻ തിരിച്ചുകിട്ടിയെ പ്രതീതിയായിരുന്നു അയാൾക്ക്.
അയാൾ കവിന് നേരെ നടന്നു.

കവിനും കൂട്ടുകാരുമൊക്കെ ആകെ സ്തംഭിച്ചുനിൽക്കുകയാണ്. ആദ്യമായിട്ടാണ് അവൻ അച്ഛൻ ഒരാളുടെ മുന്നിൽ തലകുനിച്ച് അവൻ കാണുന്നത്. അതും ഒരു ചെറിയ പയ്യന്റെ മുന്നിൽ.

” വന്ന് വണ്ടീൽ കയറ്… ബാക്കിയുള്ളത് വീട്ടിൽ ചെന്നിട്ട് തരാം.. ”
കവിനോട് അവന്റെ അച്ഛൻ ആക്രോശിച്ചു.
അവനെ പിടിച്ചുവലിച്ചു കാറിൽ കയറ്റി.

അതിനിടെ അവന്റെ നോട്ടം അഭിയിലേക്ക് തിരിഞ്ഞിരുന്നു.അഭിയോടുള്ള ദേഷ്യവും പകയുമൊക്കെ ആ ഒരു നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവൻ കാറിൽ കയറ്റി ഉടനെ അത് അവിടെനിന്നും വേഗത്തിൽ പാഞ്ഞുപോയി.

അവന്റെ കൂട്ടുകാരും തരിച്ചിരിക്കുകയാണ്.
അവിടെ കൂടിനിന്നവരൊക്കെ അഭിയെ ഏതാണ്ട് അന്യഗ്രഹജീവിയെ കണ്ടതുപോലെയാണ് അപ്പോൾ നോക്കിക്കൊണ്ടിരുന്നത് . പുച്ഛം നിറഞ്ഞിരുന്ന മുഖങ്ങളിലത്രെയും ഇപ്പോൾ അത്ഭുതമാണ്.

രാഗേഷും അജിലും മനീഷുമൊക്കെ കിളിപാറി ഇരിക്കുകയാണ്. എന്താ ഇവിടെ ഇപ്പൊ സംഭവിച്ചേ… എന്തിനാ പടക്കംപൊട്ടിച്ചേ… എന്നതരത്തിലുള്ള ഭാവമായിരുന്നു എല്ലാരുടെയും മുഖത്ത്.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.