രുദ്രതാണ്ഡവം 3 [HERCULES] 1418

അതിന് മറുപടിയൊന്നുമില്ലാതെ ഫോൺ കട്ട്‌ ആയി.

അഭി കുറച്ച് മാറിനിന്നു സംസാരിച്ചത് കാരണം അവൻ സംസാരിച്ചതൊന്നും കവിനും കൂട്ടുകാരും ഒന്നും കേട്ടില്ലായിരുന്നു. അഭി ഫോൺ തിരികെ നൽകിയപ്പോഴും കവിന്റെ മുഖത്ത് പുച്ഛം മാത്രമായിരുന്നു.

******************

” ഗുരുദേവാ… ഇവരല്ലാ യഥാർത്ഥ സംരക്ഷകരെങ്കിൽ ഇനിയും പരിശീലനം തുടരുന്നതിലെന്ത് അർത്ഥമാണുള്ളത്. ”

ആശങ്കയോടെയാണ് ആചര്യൻ തന്റെ ഗുരുവിനോട് ആ ചോദ്യം ചോദിച്ചത്.

” ആചാര്യ… പരിശീലനം തുടരുകതന്നെ വേണം. ആദിവാസി ഊരിലെ വിഗ്രഹം കാടിനകത്തെ കോവിലിലേക്ക് പുനഃപ്രതിഷ്ഠ നടത്തേണ്ടേകാര്യം അങ്ങേക്കുമറിയാവുന്നതല്ലേ… അതിന് മുന്നേ സംരക്ഷകൻ വന്നില്ലയെങ്കിൽ ഇവർ വേണം വിഗ്രഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ.
അതിനിവർക്ക് പരിശീലനം അത്യാവശ്യമാണ്. ”

” മനസിലായി ഗുരുദേവാ… നാം പരിശീലനം തുടരുകയാണ്… ”

” അങ്ങനെയാകട്ടെ… നമുക്കൊന്ന് വിശ്രമിക്കണം… പരിശീലനം കഴിഞ്ഞ് നമ്മെ ഉണർത്തുക… ”

ആചര്യന് നിർദ്ദേശം നൽകി ഗുരുദേവൻ വിശ്രമിക്കാനായി തന്റെ മുറിയിലേക്ക് നടന്നു.
നിലത്ത് പായ വിരിച് കിടന്ന അയാൾ പതിയെ മയക്കത്തിലേക്ക് വീണു.

*****************

” ദേവൂ… മോളേ… നീ ഇനിയും ഒരുങ്ങിയില്ലേ നമുക്ക് അമ്പലത്തിൽ പോകണ്ടേ ”
ശോഭ മുകളിലേക്കുള്ള പടികൾ കയറുന്നതിനിടെ വിളിച്ചുപറഞ്ഞു.

” ദാ അമ്മേ വരണൂ… ”

കണ്ണാടിയിൽ നോക്കി കണ്ണെഴുതുകയായിരുന്നു ദേവു അപ്പോൾ.
പട്ടുപാവാടയും കടുംപച്ച കുപ്പായവുമായിരുന്നു ദേവുവിന്റെ വേഷം

” ആഹാ… ദേവൂട്ടിയിന്ന് ചുന്ദരിയായല്ലോ… ”
മുറിയിലേക്ക് കയറിയ ശോഭ ദേവൂനെ ചേർത്ത് പിടിച്ച്കൊണ്ട് പറഞ്ഞു.

” ദേവു എന്നും സുന്ദരിയാലോ… ഈ അമ്മയ്ക്ക് ഒന്നും അറിഞ്ഞൂടാ ”

അതിന് ഒന്ന് പുഞ്ചിരിച്ച് ദേവൂന്റെ കവിളിലും നെറ്റിയിലും ശോഭ സ്നേഹചുംബനം നൽകി.
ദേവു തിരിച്ചും.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.