രുദ്രതാണ്ഡവം 3 [HERCULES] 1418

 

രുദ്രതാണ്ഡവം | Rudrathandavam 3 | Author : [HERCULES]

[Previous Part]

 

View post on imgur.com

അഭി ഉറക്കം ഞെട്ടിയുണർന്നു. അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണനിലയിലേക്ക് വന്നിട്ടില്ലായിരുന്നു. അതുപോലെ അവൻ നന്നേ വിയർക്കുകയും ചെയ്തിരുന്നു… അവന്റെ ശരീരം ചൂടുപിടിച്ചിരുന്നു. പേടികൊണ്ടുള്ള വിറയൽ അവന്റെ ശരീരത്തെ ബാധിച്ചിരുന്നു.

സമയം 5:00 മണി കഴിഞ്ഞിട്ടുണ്ട്.

കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവനു നന്നേ പാട് തോന്നി. അതൊക്കെ നേരിട്ട് കണ്ടതുപോലെ.
അവന്റെ മനസ് കലുഷിതമായിരുന്നു.

ക്രമാതീതമായി വർധിച്ച അവന്റെ ശ്വാസോച്ഛ്വാസം പതിയെ ശാന്തത കൈവരിച്ചു.

പയ്യെ അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.

6:30 ആയപ്പോ വല്യമ്മ അവനെ ഉണർത്താൻ വന്നു.

” അഭിക്കുട്ടാ.. നീയിനിയും എണീറ്റില്ലേ…
ഡാ.. ഗോപിയേട്ടനിപ്പോ കാറും കൊണ്ട് വരും…
ഓ ഒന്നങ്ങട് എണീറ്റെ അഭി… ”

” ഒരഞ്ചുമിനിട്ടൂടെ ദേവൂസേ… ”

” ഡാ എണീക്കങ്ങോട്ട്….. ചെന്ന് കുളിച്ചേ… പോ വേഗം… ”

ദേവകി അഭി തലവഴി മൂടിയിരുന്ന പുതപ്പ് വലിച്ചുമാറ്റി.

” ശ്യോ ഈ വല്യമ്മ ”

” ചക്കരയല്ലേ… ഒന്നെണീക്കേടാ… ”

” ഓ സോപ്പിടണ്ട… ഞാൻ എണീറ്റോളാം. ”

അഭിയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ദേവകി പടികളിറങ്ങി.

അഭി വേഗം കുളിച് ഫ്രഷ് ആയി. നല്ല തണുപ്പുണ്ടായിരുന്നു. കുളിച് ഇറങ്ങിയപ്പോ അവന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്.

അവൻ വേഗം ഇന്നലെ വാങ്ങിയ ഡ്രസ്സ്‌ ഒക്കെ എടുത്തിട്ടു. പിന്നെ അവൻ കോളേജിൽ പോകുമ്പോ എടുക്കുന്ന ബാഗിലെക്ക് ഒരു കാഷ്വൽ ഷർട്ട്‌ കൂടെ എടുത്ത് വച്ചു.

താഴേക്ക് ചെല്ലുമ്പോ ഭക്ഷണം ഒക്കെ റെഡി ആയിട്ടുണ്ട്. ചപ്പാത്തിയും ബജിക്കറിയും.
അവൻ കഴിച്ചോണ്ടിരുന്നപ്പോ ഗേറ്റിൽ ഒരു ഹോൺ ശബ്ദം കേട്ടു. കുറച്ച് കഴിഞ്ഞ് വീടിനു മുന്നിൽ കാർ വന്നുന്നിന്ന ശബ്ദവും.

” ഡാ പെട്ടന്നാവട്ടെ… ഗോപിയേട്ടൻ വന്നു..”

ദേവകി ഒരുഗ്ലാസ് ചായയുമായി പുറത്തേക്ക് നടക്കുന്നതിനിടെ വിളിച്ചുപറഞ്ഞു.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.