രാജവ്യൂഹം 6 [നന്ദൻ] 356

“”വീട്ടിൽ നിന്നാടാ അമ്മയാണ്.. പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി കൊണ്ട് ഋഷി പറഞ്ഞു.. “”

 

“”ഋഷി നീ നാട്ടിലേക്കു വിട്ടോ.. കുറെ ദിവസം ആയില്ലേ ഇവിടെ എന്റെ കൂടെ “” ഫോണിൽ സംസാരിച്ചു മുറിയിലേക് വന്ന ഋഷിയോട് ആര്യൻ പറഞ്ഞു. 

 

“” അത് സാരമില്ലെടാ… ഈ പ്രശ്നങ്ങൾക്കിടയിൽ നിന്നെ ഇവിടെ തനിച്ചു വിട്ടിട്ടു പോയാൽ പിന്നെ ഞാൻ നിന്റെ സുഹൃത്ത്‌ എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത് “”

 

“”വെറുതെ എന്റെ പ്രശ്നങ്ങൾക്ക് ഇടയിലേക്ക് നിന്നെയും കൂടെ വലിച്ചിട്ടല്ലേ “” ധരിച്ചിരുന്ന ഷർട്ട്‌ ഊരി മാറ്റുന്നതിനിടയിൽ ആര്യൻ ചോദിച്ചു. 

 

“”ഒന്ന് പോടാ.. അവന്റെ ഒരു… തൊലിഞ്ഞ ഡയലോഗ്…ആരെങ്കിലും നിന്നെ തട്ടി നിന്റെ പതിനാറും കഴിഞ്ഞു കല്ലുവിനെ ഏതേലും നല്ല പയ്യന്മാരെ കൊണ്ട് കെട്ടിച്ചിട്ടേ ഞാൻ ഇവിടുന്നു പോകു “” കട്ടിലിലേക്  ചാടി കിടന്നു ഒരു പില്ലോ എടുത്തു നെഞ്ചത്ത്  വെച്ചു കൊണ്ട് ഋഷി പറഞ്ഞു.. 

 

“”എടാ പട്ടീ… നിന്നെ ഞാൻ… “”ആര്യൻ ഋഷികിട്ട് കൊടുത്ത തോഴി ഋഷി പില്ലോ കൊണ്ട് തടുത്തു….

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.