രാജവ്യൂഹം 6 [നന്ദൻ] 356

ഒരു നിമിഷം പതറി എങ്കിലും ഋഷി മുന്നോട്ടു നീങ്ങി.. പക്ഷെ ആ നിമിഷം അയാളുടെ പിന്നിലോട്ടു വെച്ച വലം കയ്യിൽ ഒരു ആയുധം മിന്നിയത് ആര്യൻ കണ്ടു. അവൻ ഇമകൾ ഒന്ന് അടച്ചു തുറന്നു.. മുന്നിലെ അപകടത്തിന്റെ ചൂരു അവന്റെ കണ്ണുകളിൽ തെളിഞ്ഞ നിമിഷം ആര്യനിൽ  നിന്നും ശബ്ദമുയർന്നു.. 

 

“”ഋഷി “” എന്ന് വിളിച്ചു കൊണ്ട് ആര്യൻ ഋഷിയുടെ മുൻപിലേക് വരാൻ ഒരുങ്ങിയതും. ഋഷിക് അപകടം മണത്തു. അവൻ പെട്ടെന്ന് മാറിയതും ആര്യന്റെ മൂക്കിന്റെ തുമ്പിൽ തൊട്ടതു പോലെ ഒരു കാറ്റു ചീറി പോയപോലെ അവനു തോന്നി.. അവനു തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി.. 

 

നീട്ടി പിടിച്ച കയ്യിൽ പുളയുന്ന കൊടുവളുമായി ഒരു മഹാമേരു പോലെ അയാൾ ആര്യന്റെ നേർക്കു നടന്നു.. അയാളുടെ കയ്യിലിരുന്ന കൊടുവാൾ നെടുകെയും കുറുകെയും പുളഞ്ഞു ഓരോ വെട്ടിൽ നിന്നും ആര്യൻ സമൃദ്ധമായി ഒഴിഞ്ഞു മാറി കൊണ്ടിരുന്നു.. പിന്നിൽ വലിയൊരു ശബ്ദം കേട്ട ഋഷി തിരിഞ്ഞു നോക്കി. ലോറിയുടെ ഡോർ ചവുട്ടി തുറന്നു പുറത്തേക് ചാടിയവന്റെ രൂപം കണ്ടു ഋഷി ഒന്ന് ഭയന്ന്..  നെറ്റിയിൽ കുറുകെ വെട്ടു കൊണ്ട പാട് മുഴുവൻ വടിച്ച തലയിൽ കുറ്റിയായി എഴുന്നു നിൽക്കുന്ന തലമുടി.. മുഖത്തു നിറയെ കുഴികൾ.. കറുത്ത ടീഷർട്ടും കറുത്ത ജീൻസും ധരിച്ചിരുന്നു ജീൻസിൽ ആകെ കരി ഓയിൽ തേച്ച പോലുള്ള പാടുകൾ.. 

 

“”നായിന്റെ മോനെ “” ഒരു വെട്ടിൽ നിന്നും ഒന്ന് കൂടി ഒഴിഞ്ഞു മാറി കൊണ്ട് ആര്യൻ അലറി 

 

“”ചതിച്ചു വീഴ്ത്താമെന്നു കരുതിയോട “” കാലുയർത്തി മുന്നിലെ അതികായനെ അവൻ ഒറ്റ ചവിട്ടു !! കൊടുവളുമായി അയാൾ പിന്നോട്ട് വേച്ചു.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.