രാജവ്യൂഹം 6 [നന്ദൻ] 356

“”ദേവൂ… “”കല്യാണിയുടെ കയ്യിൽ ആര്യൻ മുറുകെ പിടിച്ചു…എന്തോ വന്നു പതിച്ചതും സിറ്റ് ഔട്ടിൽ ഉണ്ടായിരുന്ന ലൈറ്റ് പൊട്ടി തെറിച്ചു.. പൊടുന്നനെ ആര്യന്റെ മുതുകിനു എന്തോ കനത്തിൽ വന്നു പതിച്ചു… അവനു നല്ല  വേദനയെടുത്തു എങ്കിലും തൊണ്ടകുഴി വരെ വന്ന അലർച അവൻ പിടിച്ചു നിർതി.. കല്യാണി പേടിച്ചു അവനെ ചുറ്റി പിടിച്ചു..പിന്നീട് തുരു തുരാന്നു കല്ലുകൾ വീടിനു നേർക്കു വന്നു കൊണ്ടിരുന്നു..ഒന്ന് കല്യാണിയുടെ ദേഹത്തു ഏൽക്കാതിരിക്കാൻ അവൻ അവളെ പൊതിഞ്ഞു പിടിച്ചു..

 

“”ദേവൂ താഴെ കിടക്കു…”” ആര്യൻ കല്യാണിയെയും കൊണ്ട് തറയിലേക് അമർന്നു…

 

മുഖം മൂടി ധരിച്ച മൂന്നു പേർ വീടിന്റെ സിറ്റ് ഔട്ട്‌ ലക്ഷ്യമാക്കി പോകുന്നത് ആര്യൻ കണ്ടു… അവർ തങ്ങളെ കണ്ടിട്ടില്ല എന്ന് ആര്യനു മനസ്സിലായി…

 

“”ദേവൂ ഇവിടെ തന്നെ കിടന്നോണം ഞാൻ പറയാതെ അനങ്ങരുത് കേട്ടല്ലോ..”” പതിഞ്ഞ ശബ്ദത്തിൽ ആര്യൻ കല്യാണിയോട് പറഞ്ഞു അവൾ പേടിച്ചു ആര്യനെ ചേർത്ത് പിടിച്ചിരിക്കുക ആയിരുന്നു…

 

ആര്യൻ പതിയെ ഉരുണ്ട് സിറ്റ് ഔട്ടിനു നേരെ എത്തിയതും എഴുന്നേറ്റു ഒരു ചീറ്റ പുലിയെ പോലെ കുതിച്ചു… ശത്രുക്കൾക് എന്താണെന്നു മനസ്സിലാവുന്നതിനു മുൻപേ ഏറ്റവും പുറകിലായി നിന്നിരുന്നവന്റെ നട്ടെല്ലിന് ആര്യന്റെ കനത്ത പ്രഹരം ഏറ്റിരുന്നു ശബ്ദം കേട്ടു രണ്ടാമൻ തിരിഞ്ഞപ്പോളേക്കും കൈപ്പത്തി ചെരിച്ചു അവന്റെ കഴുത്തിൽ ആഞ്ഞു വെട്ടി.. തിരിക്കാൻ നോക്കിയ കഴുത്തു തിരിക്കാൻ ആവാതെ അവൻ തറയിലേക് കറങ്ങി വീണു… സിറ്റ് ഔട്ടിന്റെ തൂണിൽ പിടിച്ചു ഒന്ന് കറങ്ങിയ ആര്യന്റെ രണ്ടു കല്പാദങ്ങളും ചേർന്ന് ഒന്നാമന്റെ ചെകിട്ടത് ആണ് കിട്ടിയത്… ഒരു ട്രെയിന്റെ മൂളക്കം മാത്രം… കാതിലൂടെ കടന്നു പോയി.. അവൻ തെറിച്ചു ഡോറിലേക് വീണു….അവിടെ നിന്ന് എണീക്കാൻ ശ്രമിക്കുമ്പോളേക്കും ആര്യൻ അവനെ പിടിച്ചു പൊക്കിയിരുന്നു… തന്നെ പിടിച്ചു പൊക്കിയ കൈകൾ ഒരു നിസ്സാരക്കാരൻ അല്ല എന്ന് അവനു മനസ്സിലായിരുന്നു.. അവൻ ആര്യന്റെ കയ്യിൽ നിന്നും കുതറി ഓടാൻ ശ്രമിച്ചു.. പക്ഷെ അതിനു മുൻപേ ആര്യന്റെ ചുരുട്ടിയ കൈത്തലം അവന്റെ മൂക്കിന്റെ പാലം തകർത്തിരുന്നു.. അവൻ വേദന കൊണ്ട് അലറി കരഞ്ഞു… അപ്പോളേക്കും താൻറെ പിന്നിൽ വന്ന അപകടം ആര്യൻ അറിഞ്ഞിരുന്നില്ല…

 

ആര്യന്റെ അടിയേറ്റ് ആദ്യം വീണവൻ പതിയെ എണീറ്റപ്പോ അവന്റെ കയ്യിൽ അരയിലെ ഉറയിൽ നിന്നും വലിച്ചൂരിയ  ഒരു കടാരിയും ഉണ്ടായിരുന്നു.. അതും കയ്യിൽ പിടിച്ചു ആര്യന്റെ പിന്നിലെത്തിയ അവൻ ആര്യന്റെ മുതുകു ലക്ഷ്യമാക്കി ആഞ്ഞു കുത്തി…

 

ഇരുട്ടിനെ ഭേദ്ധിക്കുമാറു ഒരു നിലവിളി ഉയർന്നു….ആ നിമിഷം തന്നെയാണ്  ഗംഗയും ശങ്കറും വാതിൽ വലിച്ചു തുറന്നു കൊണ്ട് പുറത്തേക് വന്നത്… പുറത്തെ കാഴ്ച കണ്ടു ഗംഗയുടെ ഉള്ളിൽ നിന്നും ഉയർന്നു വന്ന നിലവിളി തൊണ്ടയിൽ കുരുങ്ങി…

 

(തുടരും)

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.