ഗംഗയുടെ മിഴികളിൽ നീർതുള്ളി തിളങ്ങി
“”ഞാൻ ഭക്ഷണം എടുത്തു വെക്കാം “”
ഉടുത്തിരുന്ന സാരിയുടെ കോണിൽ കണ്ണുകൾ തുടച്ചു കൊണ്ട് ഗംഗ എഴുന്നേറ്റു..
“”ദേവൂ.. “” സിമെന്റ് ബെഞ്ചിലേക് ഇരുന്ന ആര്യൻ കല്യാണിയെ നോക്കി വിളിച്ചു.
“”ദേവൂന് പഠിക്കണ്ടേ….. “” ആര്യൻ ചോദിച്ചു..
അവൾ മറുപടി ഒന്നും പറയാതെ വിദൂരതയിലേക് നോക്കി ഇരുന്നു..
മറുപടി ഒന്നും പറഞ്ഞില്ല..
“”കണ്ണേട്ടാ… എനിക്ക് ആവുന്നില്ല… കണ്ണേട്ടാ… ഒന്നിനും ആവുന്നില്ല..””
“”അത് പറ്റില്ല ദേവൂ… നീ പഠിക്കണം… നീ ആഗ്രഹിച്ച അത്രയും… ഞാനുണ്ടാകും നിന്റെ കൂടെ… “”കല്യാണിയുടെ നീളൻ വിരലുകൾ ആര്യന്റെ കൈക്കുള്ളിൽ ആയിരുന്നു അപ്പോളേക്കും.. അവന്റെ കയ്ക്കുള്ളിൽ വെച്ച് വിരലുകൾ പതിയെ നിവർത്തുകയും മടക്കുകയും ചെയ്തു കൊണ്ടിരുന്നു അവൻ…പൊടുന്നനെ ആ ഭാഗതെ കറന്റ് പോയി… ഇൻവെർട്ടർ ഓൺ ആയി വീടിനുള്ളിൽ ലൈറ്റ് തെളിഞ്ഞെങ്കിലും പുറത്തു ഇരുട്ട് മൂടിയിരുന്നു… ഒരു കറുത്ത നിഴൽ മതിലിനു മുകളിലൂടെ ചാടി കടന്ന പോലെ ആര്യനു തോന്നി… കല്യാണിയും പേടിച്ചു വീടിനുള്ളിലേക്ക് പോകാനായി എഴുന്നേറ്റു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും