രാജവ്യൂഹം 6 [നന്ദൻ] 356

ഋഷിയുടെ കാർ നന്ദനയുടെ സ്കൂട്ടിയുടെ പിന്നിൽ തന്നെ ഉണ്ടായിരുന്നു അവളുടെ വീട്ടിലേക്കു തിരിയുന്ന ഇടറോഡിലേക് കയറുന്നതും അതിനു ശേഷം മതില് കെട്ടിയ വീട്ടിലേക്കു കയറുന്നതും നോക്കി കൊണ്ട് ഋഷി വണ്ടി മുന്നോട്ട് എടുത്തു… അവന്റെ ചുണ്ടിലും ചെറിയൊരു കുസൃതി ചിരി വിടർന്നു..

 

ഋഷി എന്താവും ഇവിടെ വന്നത് .. ശേ വെറുതെ അങ്ങനൊരു സീൻ ഉണ്ടാക്കണ്ടായിരുന്നു…  തനിക്കെന്താണ് പറ്റിയത്… അന്ന് കുത്തേറ്റ തന്നെ നെഞ്ചോടു അടക്കി പിടിച്ചത് ഇപ്പോളും ഓർക്കുന്നു… ആ നെഞ്ചിലെ തുടിപ്പിന് വല്ലാത്തൊരു താളം ഉണ്ടായിരുന്നു…. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നന്ദന ചിന്തിച്ചു… ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോളും അമ്മാവനോട് ചോദിച്ചതാണ് അവരെപ്പറ്റി… അവർ മുംബയിലേക് പോയി എന്നാണ് പറഞ്ഞത്… അമ്മാവൻ തന്നെയാണ് രണ്ടു പേരുടെയും പേരും പറഞ്ഞു തന്നത്… വീണ്ടും ഒരിക്കൽ കൂടി കണ്ടുമുട്ടും എന്ന് ഒരിക്കലും ഓർത്തതല്ല… ശേ… ഇനി കാണുവാണെങ്കിൽ ഒരു സോറി പറയണം… അതും ചിന്തിച്ചു നന്ദന കിടന്നു.. 

അന്നൊരു  വാക്ക് പോലും പറയാതെ പോയതിന്റെ പരിഭവം അല്ലെ താൻ ഇന്ന് ഋഷിയെ കണ്ടപ്പോൾ കാണിച്ചത്.. ആണോ.. അവളുടെ തലയിണയിൽ അവൾ അമർത്തി പിടിച്ചു അവളുടെ ഉള്ളിൽ അപ്പോൾ മുഴങ്ങിയിരുന്നത് ഋഷിയുടെ ഹൃദയത്തിന്റെ അതെ താളമായിരുന്നു തന്നെ നെഞ്ചോട് അടക്കി പിടിച്ചപ്പോൾ താൻ അറിഞ്ഞ താളം അവളുടെ കവിളിനകൾ എന്തിനോ വേണ്ടി ചുവന്നു തുടുത്തു… കണ്ണുകളിൽ നിദ്ര തഴുകുമ്പോളും അവളുടെ ചുണ്ടുകളിൽ നേർത്ത മന്ദഹാസം വിരിഞ്ഞു നിന്നിരുന്നു..

 

ഋഷിയും ഈ സമയം വീട്ടിലെത്തി… മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുക ആയിരുന്നു… ആര്യനെ വിളിച്ചു നടന്ന കാര്യം പറഞ്ഞപ്പോൾ അവൻ ആർത്തു ചിരിക്കുക ആണുണ്ടായതു…

 

“”നിനക്ക് അത് വേണം ഋഷി..””

 

“” പോടാ ഇതിന് പകരം വീട്ടിയില്ലെങ്കിൽ ഋഷിയുടെ പേര് നീ തിരിച്ചു വിളിചോ “”

 

“”എളുപ്പമുള്ള പണി വല്ലതും പറ ഋഷി… ഈ റിഷീന്നൊക്കെ തിരിച്ചു വിളിക്കണേൽ ഭയങ്കര പാടാണ് “”ചിരിച്ചു കൊണ്ട് ആര്യൻ പറഞ്ഞു..

 

“”അതൊക്കെ പോട്ടെ ആര്യ എന്താണ് ഓഫീസിലെ അവസ്ഥ “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.