രാജവ്യൂഹം 6 [നന്ദൻ] 356

 

‘””അത് നിന്റെ ദേഹത്തു ഒരുത്തൻ കറി തട്ടി ഒഴിച്ചിട്ടാണെന്നല്ലേ പറഞ്ഞത്.. അതുമല്ല നന്ദു നീ എന്തിനാ ആ ചേട്ടന് കുത്തു കിട്ടാൻ പോയപ്പോ ചാടി കേറി തടഞ്ഞത്… “”

 

“” അത്.. അത് പിന്നെ… നിങ്ങൾ വേഗം നടക്കുന്നുണ്ടോ എനിക്ക് സന്ധ്യക്ക്‌ മുൻപ് വീട്ടിൽ എത്തണം…'”

 

“”കണ്ടോ കണ്ടോ ഒരുത്തി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് “” നന്ദനയുടെ കൂട്ടുകാരികൾ അവളെ നോക്കി കളിയാക്കി “”

 

“”നന്ദന തന്റെ സ്കൂട്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു എടുക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി….അവൾ പ്രതീക്ഷിച്ച ആളെ അവിടെങ്ങും കണ്ടില്ല..പക്ഷെ അവളുടെ ചുണ്ടിൽ ഒരു മന്ദഹാസം തത്തി കളിച്ചിരുന്നു… “”

 

മെയിൻ റോഡിൽ നിന്നും ഇട വഴിയിലേക്കു കയറി മതിലിനു മുകളിലൂടെ ബോഗാൻവില്ലകൾ പടർന്നു നിൽക്കുന്ന വീടിന്റെ നടുതളത്തിലേക് വണ്ടി നിർത്തി നന്ദന ഇറങ്ങി..ചുണ്ടിൽ അപ്പോൾ ഏതോ പാട്ടിന്റെ ഈരടികൾ ഉണ്ടായിരുന്നു..

 

ഏട്ടൻ വിളിച്ചിരുന്നോ അമ്മേ… കവറുകളും തൂകി സിറ്റൗട്ടിലേക് കയറുമ്പോൾ നന്ദന തിരക്കി…

 

ഇല്ല മോളെ തിരക്കിലായിരിക്കും അവൻ കുറെ ദിവസം ലീവ് എടുത്തതല്ലേ.

 

ഹ്മ്മ് ശെരിയാ… അവൾ അതും പറഞ്ഞു വീടിനുള്ളിലേക് കയറിപ്പോയി…

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.