“”ഞാൻ ചോദിച്ചതിlനൊരു മറുപടി താ…””
“”എനിക്ക് അമ്മയെ പോലൊരു സുന്ദരി കുട്ടി മതി.. അങ്ങനെ ഒരാളെ കാണുമ്പോ പറയാട്ടോ…””
“”എന്നാൽ മോൻ വല്ല വൃദ്ധ സാധനത്തിലും പോയി തപ്പു കേട്ടോ… ഞാൻ വെറുതെ എന്തിനാ ആ ഗോപാലന് ഓരോ വട്ടം വെറുതെ ഉറുപ്പിക കൊടുക്കണത്.. “”
രോഹിണി അമ്മ പൊറു പൊറുത്തു കൊണ്ട് ഉള്ളിലേക്കു പോകുന്നതും നോക്കി ഋഷി ചിരിച്ചു..
“‘ഞാൻ കണ്ടു വെച്ചിട്ടുണ്ട് കേട്ടോ അമ്മേ നല്ലൊരു സുന്ദരിയെ… ഒരു ദിവസം ഞാൻ കാണിച്ചു തരാം… ”ഋഷി മനസ്സിൽ പറഞ്ഞു. അവന്റെ മനസ്സിൽ അപ്പോൾ ഒരു മുഖം തെളിഞ്ഞു നിന്നിരുന്നു..
“അമ്മേ ഞാനൊന്നു പുറത്തു പോയിട്ട് വരാം.. ” കാറിന്റെ താക്കോലും എടുത്തു പുറത്തേക് പോകുന്നതിനിടയിൽ ഋഷി വിളിച്ചു പറഞ്ഞു..
അവൻ നേരെ സിറ്റി മാളിലേക് ആണ് വണ്ടി വിട്ടതു അവനു രണ്ടു ടി ഷർട്ടും അമ്മയ്ക്ക് ഒരു സാരിയും വേണമായിരുന്നു… ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ആര്യനെ വിളിച്ചു നോക്കി.. അവൻ മറ്റൊരു കോളിൽ ആണെന്ന് റിപ്ലൈ മറു ഭാഗത്തു നിന്നും കേട്ടു..കരുണനും ആയിട്ടുള്ള സംഭവങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഋഷിയുടെ കൈ തരിച്ചതാണ്.. അത് ആര്യനോട് പറയുകയും ചെയ്തു.. അമ്മയെയും കൂട്ടി ബോംബെക് വരാൻ പോകുവാണെന്നു ഋഷി പറഞ്ഞെങ്കിലും രോഹിണി അമ്മയ്ക്കു യാത്ര ചെയ്യാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് തത്കാലം നാട്ടിൽ തന്നെ നിക്കാൻ ആര്യൻ അവനോട് പറഞ്ഞു.. കാർ പാർക്ക് ചെയ്തു മാളിലേക്കു കയറുന്നതിനു മുൻപ് ഒരിക്കൽ കൂടി ഋഷി ആര്യനെ വിളിച്ചു നോക്കി.. വീണ്ടും ബിസി എന്ന മറുപടി കേട്ടപ്പോൾ അവൻ മൊബൈൽ പോക്കറ്റിലിട്ടു കൊണ്ട് മാലിനുള്ളിലേക് കയറി..
മാളിൽ കയറി ടി ഷർട്ട് എടുത്ത ശേഷം ഋഷി അമ്മയ്ക്ക് സാരി എടുക്കാനായി സാരി സെക്ഷനിലേക് ചെന്നു..
ലേഡീസ് സെക്ഷനിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.. ഋഷി തിരിച്ചു പോകാൻ ഒരുങ്ങിയെങ്കിലും ഒരു സെയിൽസ് ഗേൾ അവനെ കണ്ടത് കൊണ്ട് അവന്റെ അടുത്തേക് വന്നു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും