ഒടുവിൽ താൻ മനസ്സിലാക്കിയ കാര്യങ്ങൾ ഒക്കെ ആര്യൻ സാറിനോട് പറയണം എന്ന് നിശ്ചയിച്ചു കൊണ്ട് ജീവൻ ഫയൽ എടുത്തുകൊണ്ട് തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇനി നീട്ടി കൊണ്ട് പോകാനാവില്ല ഋഷി.. ആ ഗോപാലൻ കൊണ്ട് വന്ന ആലോചനയിൽ നിനക്കിഷ്ടപ്പെട്ട കുട്ടി ഏതാണെന്നു പറ..നമുക്ക് ആലോചിക്കാം
ഋഷി അമ്മയുടെ മടിയിൽ കിടക്കുക ആയിരുന്നു.. അമ്മയുടെ കൈകൾ അവന്റെ മുടിയിഴയിലൂടെ പതിയെ ഓടി കൊണ്ടിരുന്നു..
“”ഞാൻ പറയണ കേൾക്കണുണ്ടോ നീയ്.. “”
മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവന്റെ തോളത്തു ഒരടി കൊടുത്തു കൊണ്ട് രോഹിണി അമ്മ ചോദിച്ചു..
“”നിർത്തല്ലേ അമ്മേ മസ്സാജ് ചെയ്തു താ.. “”
അമ്മയുടെ കൈ വീണ്ടും പിടിച്ചു തല മുടിയിലേക് വെച്ച് കൊണ്ട് ഋഷി കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി..
“”തൊണ്ടൻ ആയി ഇപ്പോളും ചെറിയ കുട്ടിയാണെന്ന് ആണ് വിചാരം.. “‘ചിരിച്ചു കൊണ്ട് അവന്റെ കുറ്റി രോമം നിറഞ്ഞ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് രോഹിണി അമ്മ പറഞ്ഞു..
“”ആഹാ ഞാൻ ചെറിയ കുട്ടി അല്ലെന്നു ആരാ പറഞ്ഞെ… രോഹിണി കുട്ടി… ”
അമ്മയുടെ തല പിടിച്ചു തന്റെ നെറ്റി അമ്മയുടെ നെറ്റിയിൽ ചെറുതായി മുട്ടിച്ചു കൊണ്ട് ഋഷി അമ്മയുടെ മുഖത്തേക് നോക്കി..
“”ചെക്കാ കുറുമ്പ് കുറച്ചു കൂടനുണ്ട് കേട്ടോ.. “”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും