രാജവ്യൂഹം 6 [നന്ദൻ] 356

 

“”അതെ ശങ്കർ സാറിന്റെ മകൻ.. “”

 

“”ഓഹ്.. മൈ ഗോഡ്… “” ജീവന്റെ മുഖം വിവർണ്ണമായി. 

 

“”ശോ.. ഞാൻ ഇനി എങ്ങനെ സാറിന്റെ മുഖത്തു നോക്കും… “”ദിവ്യ ആവലാതിയോടെ പറഞ്ഞു.. 

 

“”പുള്ളിക് ഇതൊക്കെ മനസ്സിലായിക്കോളും പെണ്ണെ… ഇത്രേം ചുള്ളനായ ഒരാൾക്കു എന്തായാലും ഒരു ലൗവർ ഉണ്ടാവാതിരിക്കില്ല…”” ജീവൻ ദിവ്യയെ അശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.. 

 

“”ആഹാ ഇതൊക്കെ കൃത്യായിട്ടു അറിയണേൽ അപ്പൊ ജീവേട്ടന് ഇതിനു മുൻപ് വേറൊരാൾ ഉണ്ടായിരുന്നല്ലേ…. “”

 

“”ദൈവമേ കേരളം ആയാലും മുംബൈ ആയാലും പെണ്പിള്ളേരുടെ കുരുട്ടു ബുദ്ധി പോകുന്നത് ഒരു വഴിയാണല്ലോ.. “”ജീവൻ മുകളിലേക്കു നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. 

 

“”പോടാ…”” ദിവ്യ ജീവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു കൊണ്ട് കുനിഞ്ഞു ഇടനാഴിയിലേക്കു ഇറങ്ങി… 

 

മറ്റു സ്റ്റാഫുകളും വരാൻ തുടങ്ങിയിരുന്നു അപ്പോളേക്കും.. ജീവനും തന്റെ പെന്റിങ്ങായി കിടക്കുന്ന വർക്കുകളിലേക് നീങ്ങി..

 

ജീവൻ ലീവിൽ ആയിരുന്ന ദിവസങ്ങളിൽ നടന്ന സംഭവ വികാസങ്ങൾ എല്ലാം ദിവ്യ പറഞ്ഞറിയിച്ചിരുന്നെങ്കിലും.. ഓഫീസിൽ വന്നു കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അരവിന്ദൻ സാറിന്റെ മരണം ഒരു സ്വാഭാവിക ആക്‌സിഡന്റ് അല്ല എന്ന് ജീവന് തോന്നി… അരവിന്ദൻ സാർ ഏറ്റവും അവസാനം തന്ന ഫയൽ പൂട്ടിയിട്ടിരുന്ന തന്റെ ഡ്രോയിൽ നിന്നും ജീവൻ പുറത്തെടുത്തു.. വർക്ക്‌ ഹാൻഡിങ് ഓവർ കൊടുക്കുന്ന സമയം രഹസ്യ സ്വഭാവം ഉള്ള ആ ഫയൽ മാത്രം കൊടുത്തിരുന്നില്ല ആർക്കും കൈമാറരുതെന്നു അരവിന്ദൻ സാർ പ്രേത്യേകം പറഞ്ഞിരുന്നു… അവൻ ആ ഫയൽ എടുത്തു തുറന്നു.. അവിടവിടെയായി ചുവന്ന മാഷിയിൽ അടയാള പെടുത്തിയിരിക്കുന്ന അക്ഷരങ്ങളിലൂടെ അവന്റെ കണ്ണുകൾ സഞ്ചരിച്ചു.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.