ഷിർട്ടിന്റെ കൈകൾ തെരുത്തു കയറ്റി കൊണ്ട് ദേഷ്യത്തോടെ ആര്യൻ പറഞ്ഞു.
അത് നമുക്ക് കണ്ടു പിടിക്കാം ഇപ്പോൾ ഇവിടെ നിക്കുന്നത് സേഫ് അല്ല അവന്മാർ എന്തായാലും രണ്ടു പേര് ആയിരിക്കില്ല ഒരു ടീം തന്നെ ആവും ഇപ്പോൾ അവർ അറിയിക്കേണ്ടിടത്തു അറിയിച്ചിട്ടുണ്ടാകും.. ഋഷി പറഞ്ഞു കൊണ്ട് കാറിലേക് കയറി.
കാക്ക റാഞ്ചാൻ വരുമ്പോൾ അമ്മ കോഴിയുടെ ചിരകിനടിയിലേക് ഒതുങ്ങുന്ന കോഴി കുഞ്ഞിനെ പോലെ കല്യാണി ആര്യനോട് ചേർന്ന് നിന്നു..
“”ഹേയ് പേടിക്കണ്ടാട്ടൊ.. ഇനി ഈ കണ്ണുകൾ നിറയരുത് ഒരിക്കലും പേടിക്കുകയും ചെയ്യരുത്… ഞാൻ ഉണ്ടാകും കൂടെ..”” കല്യാണിയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തന്റെ വിരലുകൾ കൊണ്ട് തുടച്ചു കളഞ്ഞു കൊണ്ട്… കല്യാണിയുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്കു ഇരുത്തിയതിനു ശേഷം ഫ്രണ്ട് ഡോർ തുറന്നു ആര്യനും കയറി… കാർ മുന്നോട്ടേക് എടുത്തു ഇടവഴിയിലൂടെ തന്നെ കുറച്ചു ദൂരം മുന്പോട്ട് പോയ ശേഷം മെയിൻ ഹൈവെയിലേക് കടന്നു അവരുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു പോയി..
കുട്ടികൾ വരുന്നതും കാത്ത് ഗംഗ വീടിന്റെ ഗേറ്റിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. കാർ എടുത്തു പുറത്തേക് പോകുന്നത് തന്നെ ഭയമാണ് ഗംഗയ്ക്കു ആര്യനോ ശങ്കറോ എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോയാൽ തന്നെ അവർ വരുന്നത് വരെയും പുറത്തെ ഗേറ്റിലേക് ദൃഷ്ടിയൂന്നി ഗംഗ കാത്തിരിക്കും..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും