ഇന്ന് നിന്റെ ആളെത്തുമല്ലോ ദിവ്യെ….രാവിലെ കേബിനിലേക് ബാഗ് കൊണ്ട് വെക്കുന്നതിനിടയിൽ മായ ദിവ്യയെ ഒന്ന് കളിയാക്കി… ഓഫീസിൽ തന്നെയുള്ള ജീവനുമായി ദിവ്യ കടുത്ത പ്രണയത്തിലാണ്.. കൈമളിന് സംഗതി അറിയില്ല ആകെ അറിയുന്നത് HR മാനേജർ ആയ മായക് മാത്രം ആണ്… ജീവൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് കൈമെൾ കൈമളിനും ജീവനെ ഇഷ്ടമാണ്.. അരവിന്ദൻ ഉണ്ടായിരുന്നപ്പോൾ അയാൾക്കും പ്രിയപ്പെട്ട സ്മാർട്ട് ആയ സ്റ്റാഫ് ആയിരുന്നു ജീവൻ.. ജീവൻ അത്രയേറെ കൈമെളിനെ ബഹുമാനിക്കുന്നതു കൊണ്ട് തന്നെ ആണ് ദിവ്യയോടുള്ള ഇഷ്ടം പറയാൻ മടിക്കുന്നത്.. എങ്കിലും ദിവ്യക് വല്ല കല്യാണ ആലോചനയും വരുവണേൽ സ്പോട്ടിൽ പറയും എന്നാണ് ജീവൻ പറയുന്നത്.. പെങ്ങൾക് ഒരു ആക്‌സിഡന്റ് പറ്റിയത് അറിഞ്ഞു നാട്ടിൽ പോയതാണ് ജീവൻ ആ ലീവു കഴിഞ്ഞു ജീവൻ എത്തുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ദിവ്യ..
“”ഹ്മ്മ് എന്നെ വിളിച്ചിരുന്നു മായേച്ചി..””
“”അതെനിക് അറിയാല്ലോ.. എങ്ങനെ ഉണ്ടെന്നു പറഞ്ഞു പെങ്ങൾക്ക്. “”
“”ഇപ്പൊ സുഗായി എന്നാ പറഞ്ഞത്…”””
“””ആര്യൻ സാർ എത്തിയോ ദിവ്യെ.. “”
“”ഇല്ല ചേച്ചി.. “”
“”ഹോ എന്തായിരുന്നു ഇന്നലെ.. അരവിന്ദൻ സാറ് മരിച്ചപ്പോ ഞാനും വേറെ കമ്പനി നോക്കിയാലോ എന്ന് വിചാരിച്ചതാ പക്ഷെ.. ഇന്നലെ ആര്യൻ സാറിന്റെ മീറ്റിങ്ങും..ആ കരുണനിട്ടു കൊടുത്തതും സ്റ്റാഫ് മീറ്റിംഗിലെ ആ സ്പീച്ചും ഹോ.. ഇനി ഒരു കമ്പനിയിലേക്കും ഞാനില്ല… “”
“”ശെരിയാ കമ്പനിയുടെ പ്രോഫിറ്റിന്റെ 50% സ്റ്റാഫിനു ഗ്രേഡ് അനുസരിച്ചു വീതിക്കും എന്നല്ലേ പറഞ്ഞത്. “
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും