ധ്യാൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു ശിവരാമന് തോന്നി..
“”ഹ്മ്മ് നാട്ടുകാർ പട്ടികൾ… അവർ വരും ഈ ശിവരാമന്റെ കാൽകീഴിൽ… ഹ ഹ.. “”
“”വാ പിടിക് അമ്മേ… “”
ധ്യാനും ജയയും ചേർന്ന് മാധവമേനോനെ കാറിന്റെ പിൻ സീറ്റിൽ കിടത്തി..
ധ്യാനിന്റെ കാർ ഗെറ്റ് കടന്നു ഹോസ്പിറ്റൽ ലക്ഷ്യമാക്കി പായുമ്പോൾ.. ശിവരാമന്റെ മനസ്സിൽ അടുത്ത കണക്കു കൂട്ടലുകൾ നടക്കുക ആയിരുന്നു
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
മുകളിലെ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു കല്യാണി.. അവിടെ ഇരുന്നാൽ തന്റെ വീടും നേരെ ഉള്ള കിച്ചുവേട്ട്ന്റെ റൂമും അവൾക്കു കാണാമായിരുന്നു…അവിടെ നിന്നും കിച്ചുവെട്ടൻ തന്നെ വിളിക്കുന്നത് പോലെ കല്യാണിക് തോന്നി.. അതെ കൂടെ അച്ഛനും അമ്മയും ഉണ്ട്… എല്ലാവരും ചിരിച്ചു കൊണ്ട് തന്നെ തന്നെ വിളിക്കുന്നു.. അവൾ കണ്ണ് ചിമ്മി തുറന്നു….. ഇല്ല ആരുമില്ല ജനലിന്റെ അടഞ്ഞ ഗ്ലാസുകൾ മാത്രം.. അവൾ ഊഞ്ഞാലിൽ നിന്നും എണീറ്റ് പതിയെ നടന്നു ബാൽകണിയുടെ തൂണിലേക്ക് ചാരി നിന്നു…നിറഞ്ഞ മിഴികൾ തുളുമ്പി…. ഒന്നും ഒന്നിനും പകരം ആവില്ല എന്നവൾക് തോന്നി . അച്ഛനും അമ്മയും ഏട്ടനും നഷ്ടപെട്ട തോന്നൽ പോലും ഉണ്ടാവാതിരിക്കാൻ മത്സരിച്ചു സ്നേഹിക്കുന്ന.. ആന്റിയമ്മയും അങ്കിളും.. ഒരു സുഹൃത്തായി നിക്കുന്ന നിധിൻ.. പിന്നെ കണ്ണേട്ടൻ…
“”ഹേയ് എന്താ ഇവിടെ വന്നു നിക്കുന്നത് “”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും