“”അഹ് ആഹ്.. ആ.. “” സെറ്റിയുടെ കൈ വരിയിലേക് തല അടിച്ചു വീണ അയാളുടെ നിലവിളി അവിടെ മുഴങ്ങി… തറയിലേക് വീണ മാധവമേനോൻ ഒന്ന് പിടച്ചു.. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.. ഒടുവിൽ തറയിൽ പടർന്ന രക്തത്തിലേക് മുഖം പതിയെ ചെരിഞ്ഞു…
“”മുത്തശ്ശ.. മുത്തശ്ശ… “”ധ്യാൻ ഓടി വന്നു അയാളുടെ മൂക്കിൽ പുറം കൈ വെച്ച് നോക്കി..
“”എന്താടാ കിളവൻ തട്ടി പോയോ…ചത്തേങ്കിൽ അത്രയും നല്ലത്.. “”
“”അയ്യോ… നിങ്ങളെന്താ മനുഷ്യ ഈ കാണിച്ചത്… “”അടുക്കളയിൽ ആയിരുന്ന ജയ ശബ്ദം കേട്ടാണ് ഓടി വന്നത്..
ജയയും ഓടി വന്നു അയാളുടെ കൈ പിടിച്ചു നോക്കി..
“”മോനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക്.. അല്ലേൽ ഇവിടെ കിടന്നു മരിക്കും..””
“”ചത്താൽ ചാവേട്ടടി.. എനിക്ക് വല്ല്യ ഉപകാരം ഒന്നും ഉണ്ടായിട്ടില്ല.. മോളും മരുമോനും അല്ലാരുന്നോ വല്ല്യ ആള്ക്കാര്…””
“”നിങ്ങൾക്കു അത് പറയാം.. അല്ലെങ്കിലേ ഈ നാട്ടുകാർ ഒരു കാരണം കാണാൻ നോക്കി ഇരിക്കുവാ.. അത്രക്കും ഉണ്ടല്ലോ നിങ്ങക്ക് നാട്ടിൽ വില… “”
“”അതു ശെരിയാ അച്ഛാ.. അച്ഛന് നാട്ടുകാർക്കിടയിൽ ഒരു ബഹുമാനം ഉണ്ടാക്കി എടുക്കണം എന്നാലേ നാട്ടുകാർ നമ്മുടെ കൂടെ നിക്കു.. “”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും