“”അറിയില്ല എപ്പോളോ പറഞ്ഞു കേട്ടിട്ടുണ്ട്.. അവൻ ഏതോ കോഴ്സ് കഴിഞ്ഞു വന്നിട്ട് കമ്പനി പിള്ളേരെ ഏൽപ്പിക്കണം എന്നൊക്കെ പറയുന്നത്.. “”
“”ഹ ഹ അതല്ലേ എല്ലാം നേരത്തെ അവസാനിപ്പിച്ചത്….ചിറ്റപ്പനും അപ്പച്ചിയും കിച്ചുവും… ഹ ഹാ ഹ… തായ് വേര് മുറിക്കാമെങ്കിൽ ആണോ ചെറിയൊരു ശിഖരം മുറിക്കാൻ പറ്റാത്തത്..”””
അല്ലെ അച്ഛാ ധ്യാൻ ഉറക്കെ ചിരിച്ചു.. കൂടെ ശിവരാമനും..
മുറിക്കു പുറത്തു നിന്നു എല്ലാം കേട്ടു കൊണ്ടിരുന്ന മാധവ മേനോൻ നെഞ്ചിൽ കൈ വെച്ച് തരിച്ചു നിന്നു..
“”എടാ നിങ്ങൾ ആണല്ലേ എന്റെ കൊച്ചുങ്ങളെ… “” വാതിൽ തള്ളി തുറന്ന മാധവ മേനോൻ ഓടി ചെന്നു.. ശിവരാമന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു…
“മാറി നിക്ക് മുത്തശ്ശ.. “”
ധ്യാൻ അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ആരോഗ്യത്തിനു മുന്നിൽ അവനു ഒന്നും ചെയ്യാൻ പറ്റിയില്ല… ശിവരാമനും അയാളുടെ കയ്യിൽ പിടിച്ചു വിടീക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… പക്ഷെ വികാരവിഷോഭം കൊണ്ട് വിറച്ചു കൊണ്ടിരുന്ന ആ ചുളിവ് വീണ കൈകൾ അയാളുടെ കഴുത്തിൽ മുറുകി കൊണ്ടിരുന്നു .
“”അങ്ങോട്ട് മാറി നിക്ക് കിളവാ.. ””ഒടുവിൽ ശിവരാമൻ മാധവമേനോനെ ശക്തിയായി തള്ളി അകറ്റി.. ആ ആയത്തിൽ വേച്ചു പോയ അയാൾ പിന്നിലേക്ക് തെറിച്ചു വീണു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും