രാജവ്യൂഹം 6 [നന്ദൻ] 356

“”അതിന് എന്നെയും നിനക്ക് അറിയില്ലല്ലോ കരുണ…നിന്റെ പേരില്ലെങ്കിലും കരുണ ഉണ്ട് പക്ഷെ ആര്യനിൽ നിന്നും നീ അത് പ്രതീക്ഷിക്കരുത് കേട്ടല്ലോ….. പറഞ്ഞതും കരുണന്റെ വിരലുകൾ ആര്യന്റെ ഷൂവിന്റെ അടിയിൽ ഞെരിഞ്ഞമർന്നു… 

 

“”അഹ് ആ… “”കരുണൻ വേദന കൊണ്ട് നിലവിളിച്ചു.. 

 

ആര്യൻ കരുണനെ നിലത്തു നിന്നും വലിച്ചു പൊക്കി… പെട്ടെന്നു നേരെ നിന്ന കരുണൻ.. ആര്യന്റെ കൈ തട്ടി അകറ്റി ആര്യന്റെ നെഞ്ച് നോക്കി ഇടിച്ചു.. പിന്നിലോട്ടു ഒന്നു വേച്ചു പോയ ആര്യൻ.. റീസെപ്‌ഷൻ ടേബിളിൽ പിടിച്ചു നിന്നു.. പിന്നീട് വേഗത്തിൽ തിരിഞ്ഞു കാൽ വീശിയത് കരുണന്റെ താടിയെല്ല് തകർക്കുന്ന രീതിയിൽ ഒരടി ആയിരുന്നു.. വീണ്ടു വായുവിൽ  കറങ്ങി തിരിഞ്ഞ ആര്യൻ വീഴാൻ പോയ കരുണന്റെ നടു നോക്കി ഒരു ചവിട്ടു കൂടെ കൊടുത്തു..  കരുണൻ തെറിച്ചു ഭിത്തിയിലേക്കു വീണു പിന്നീട് നിരങ്ങി തറയിലേക്കും വീണു.. വീണ്ടും ദേഷ്യത്തോടെ കരുണന്റെ നേർക്കു നടന്ന ആര്യനെ ശങ്കറും കൈമെളും കൂടെ തടഞ്ഞു… 

 

“”വേണ്ട മോനെ വേണ്ട…. “”

 

“”നാളെ മുതൽ നേതാവാണ് കൂതാവാണ് എന്നും പറഞ്ഞു ഈ കമ്പനിയുടെ പടി കയറിയാൽ…..””ആര്യൻ താക്കീതോടെ പറഞ്ഞു. 

 

“”ആരാ HR “” 

 

“”സാർ ഞാൻ ആണ് “‘

പേടിയോടെ ഒരു പെൺകുട്ടി മുന്നോട്ട് വന്നു.. 

 

“”ദാ ഇവന് കൊടുക്കാനുള്ളതു എന്താണെന്നു വെച്ചാൽ കൊടുത്തിട്ടു പറഞ്ഞു വിട്ടേക്… “”

 

എല്ലാവരും മീറ്റിംഗ് ഹാളിലേക്കു വരൂ.. ആര്യൻ അതും പറഞ്ഞു നേരെ മീറ്റിംഗ് ഹാളിലേക്കു നടന്നു.. 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.