“”കരുണാ ഇതെന്റെ മകൻ ആണ് ഇനി ഇവൻ ആണ് നിങ്ങളുടെ CEO .. ദയവു ചെയ്തു നിങ്ങൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇവന്റെ കൂടെ നിക്കണം.. “”
“”അങ്ങനെ നിങ്ങൾ മുതലാളി മാർ സ്വപ്നം കാണുന്ന പോലെ പണി എടുക്കാൻ ഞങ്ങളെ കിട്ടില്ല ഞാൻ പറയുന്നത് പോലെ നിങ്ങൾ കേട്ടാൽ നിങ്ങൾക്കു കൊള്ളാം.. അല്ലാതെ മുലകുടി മാറാത്ത ചെക്കനെ കൊണ്ട് ഞങ്ങളെ ഭരിക്കാൻ നോക്കിയാൽ ശങ്കരാ.. നിന്റെ കൂട്ടുകാരന്റെ കൂടെ മേലോട്ട് കെട്ടിയെടുക്കേണ്ടി വരും… കേട്ടോ സാറെ…””‘ നെഞ്ചും വിരിച്ചു മുന്നോട്ട് വന്ന കരുണൻ ശങ്കറിന്റെ മുന്നിൽ നിന്നു ഭീക്ഷണിയോടെ പറഞ്ഞു..
കരുണൻ പറയുന്നത് കേട്ടു ഭീതിയോടെ നിക്കുക ആയിരുന്നു മറ്റു സ്റ്റാഫുകൾ ഒക്കെ..
കരുണൻ പതിയെ നടന്നു ദിവ്യയുടെ അടുത്തെത്തി…. അവളുടെ തോളിൽ നിന്നും താഴേക്കു വീണു കിടന്ന ദുപ്പട്ട എടുക്കാൻ അവൻ കുനിഞ്ഞതും അവൾ പേടിച്ചു പിന്നിലോട്ടു മാറി..
“”എന്താടീ നീയെന്നെ കാണിച്ചു കൊടുത്തിട്ടു ഇവൻ എന്നേ അങ്ങ് മൂക്കിൽ വലിച്ചു കയറ്റിയോ.. “””
താഴെ കിടന്ന ചുവന്ന ദുപ്പട്ട എടുത്തു കയ്യിൽ ചുറ്റി കൊണ്ട് കരുണൻ ദിവ്യയുടെ അരികിലേക് ചെന്നു.. ദിവ്യ അത് കണ്ടു കൈമാളിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പിന്നിലേക്ക് മാറാൻ നോക്കി.. കരുണന്റെ കണ്ണുകൾ ദിവ്യയുടെ ദേഹമാകെ ഉഴിഞ്ഞു.. ഗോതമ്പിന്റെ നിറമുള്ള സുന്ദരി ആയിരുന്നു അവൾ.. അവളുടെ ഉയർന്ന മാറിടം നോക്കി കരുണൻ ചുണ്ടുകൾ നനച്ചു…
അത് വരെയും കരുണന്റെ പ്രവർത്തികൾ നോക്കി നിന്ന ആര്യൻ കൈമളിന്റെ മുന്നിലേക്ക് കയറി നിന്നു.. കരുണന്റെ പ്രവർത്തിയിൽ അവൻ ദേഷ്യം കൊണ്ട് വിറച്ചു… അവൻ അവന്റെ രണ്ടു കയ്യും ഒന്നും നീട്ടി കുടഞ്ഞു.. അടുത്തേക് തന്നെ വരിക ആയിരുന്ന കരുണന്റെ മുന്നിൽ ഒരു തടസ്സമായി തന്നെ നിന്നു..
“”അങ്കിൾ ഇവന്റെ പേരെന്താണെന്ന പറഞ്ഞത്… “”നിവർത്തിയ കൈ കരുണന്റെ നെഞ്ചിലേക് വെച്ച് കൊണ്ട് ആര്യൻ കൈമളിന് നേർക്കു തിരിഞ്ഞു കൊണ്ട് ചോദിച്ചു.
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും