“”എന്താ അങ്കിൾ എന്ത് പറ്റി..?? “” ആര്യൻ കൈമളിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
“”മോനെ അത്.. “”കൈമെളിന്റെ കണ്ണുകൾ പേടിയോടെ കരുണനെ തേടി ചെന്നു… കരുണൻ ഒരു പുച്ഛ ചിരിയോടെ എല്ലാം വീഷിച്ചു കൊണ്ട് ഭിത്തിയിൽ ചാരി നിക്കുന്നുണ്ടായിരുന്നു..
“”സാർ.. അയാളാണ് എന്റെ അച്ഛനെ പിടിച്ചു തള്ളിയതു..”” ദിവ്യ അരിശത്തോടെ കരുണന്റെ നേർക്കു കൈ ചൂണ്ടി..
“”മോളെ വേണ്ട പോട്ടെ..”” ദിവ്യ കൂടുതൽ പറയാതിരിക്കാൻ കൈമെൾ മകളെ തടഞ്ഞു..
“”എന്താ… ഇവിടെ പ്രശ്നം..”” അപ്പോളേക്കും ശങ്കറും അവിടെയ്ക്കു എത്തി…
“”അച്ഛാ ഇയാൾ അങ്കിളിനെ പിടിച്ചു തള്ളി എന്നാ ഈ കുട്ടി പറയുന്നത്.. “”ആര്യൻ കരുണന് നേർക്കു വിരൽ ചൂണ്ടി
“”കരുണാ നീ വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കരുത്.. എനിക്ക് ഈ കമ്പനി മര്യാദക് കൊണ്ട് പോകണം എന്നുണ്ട്…”” ശങ്കർ കരുണന് നേർക് വേദനയോടെ കൈകൾ കൂപ്പി…
“”പണ്ട് ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ സാറെ.. മേലോട്ട് പോയ മാറ്റവനില്ലേ അരവിന്ദൻ.. സാറ് അങ്ങേരുണ്ടായിരുന്നപ്പോൾ കരുണന്റെ തലേൽ കേറി നിരങ്ങിയതല്ലേ ഇനി കരുണൻ ഒന്ന് ഭരിക്കട്ടെ സാറെ…””
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും