രാജവ്യൂഹം 6 [നന്ദൻ] 356

കരുണൻ കൈമളിന്റെ അടുത്തെത്തി പരിഹാസത്തോടെ പറഞ്ഞു.. 

 

“”എടാ പാല് കൊടുത്ത കൈക്കു തന്നെയാ കൊത്തുന്നതെന്നു നീ ഓർക്കണം.. കമ്പനി ഇപ്പൊ കുറച്ചു സ്ഥിതി മോശം ആണ് അത് നിന്നെ പോലുള്ള ആളുകൾ ഈ കമ്പനിയിൽ കേറി പറ്റിയത് കൊണ്ടാണ്.. “”

 

“”ദേ മൂപ്പീന്നെ ചൊറിയുന്ന വർത്തമാനം പറയരുത്…മോളെ കൂട്ടി കൊടുത്തു താൻ ഉണ്ടാക്കുന്നത് പോരാഞ്ഞിട്ട് എന്റെ പുറത്ത് കേറി നിരങ്ങാൻ വന്നാലുണ്ടല്ലോ.. “”

കൈകൾ തെരുത്തു കയറ്റി കൊണ്ട് കരുണൻ കൈമളിന്റെ  നെഞ്ചിനു ആഞ്ഞു തള്ളി… 

 

“”ഡാ എന്ത് പറഞ്ഞെടാ നീ…”” പിന്നോട്ട് വേച്ചു പോയ കൈമെൾ ദേഷ്യത്തോടെ കരുണന്റെ നേർക് ചെന്നതും.. കരുണൻ കൈമളിന്റെ കഴുത്തിനു കുത്തി പിടിച്ചു..പിന്നലോട്ടു തള്ളിയതും കൈമെൾ തെന്നി തെറിച്ചു തറയിലേക് വീണുപോയി  

 

ഇത് കണ്ടു കൊണ്ടാണ് ദിവ്യ ഓടി വന്നത് 

 

“അയ്യോ അച്ഛാ…. ” അവൾ ഓടി വന്നു കൈമെളിനെ പിടിച്ചെഴുന്നേൽപ്പിച്ചു അപ്പോളേക്കും കുറച്ചു തൊഴിലാളികളും ഓടി വന്നു കൈമെളിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ കൂടി ആർക്കും കരുണന്റെ പ്രവർത്തി ഇഷ്ടപ്പെട്ടിരുന്നില്ല.. കമ്പനി ഇനി ഉണ്ടാവില്ല എന്നും കിട്ടുന്നതും കിട്ടി വേഗം സ്ഥലം വിടാം എന്നും മറ്റൊരു  കമ്പനിയിൽ കരുണന്റെ സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി തരാം എന്ന ഉറപ്പിലും ആയിരുന്നു ജോലിക്കാർ താല്പര്യം ഇല്ലാതിരുന്നിട്ടും കരുണൻ പറഞ്ഞത് കേട്ടത്.. 

 

“”എന്താ ഇവിടെ.. “”ഒരു കനത്ത ശബ്ദം അവിടെ മുഴങ്ങിയതും എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി… ഇടനാഴിയിലൂടെ ആര്യൻ പതിയെ നടന്നു വരുന്നുണ്ടായിരുന്നു… 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.