രാജവ്യൂഹം 6 [നന്ദൻ] 356

റോഡിലേക് ചാടി ഇറങ്ങിയ മറ്റവന്റെ നെഞ്ചിലേക് തെറിച്ചു വീണു രണ്ടുപേരും ഒരുമിച്ചു റോഡിലേക് മലർന്നു.. 

 

അപ്പോളേക്കും ഒരു പരുന്തിനെ പോലെ ഋഷി അന്തരീഷത്തിലേക് ചാടി ഉയർന്നു കഴിഞ്ഞിരുന്നു അവന്റെ കല്പദം പടക്കം പൊട്ടുന്ന പോലെ വീണു കിടക്കുന്നവന്റെ കവിളിൽ പതിച്ചു 

 

വീണു പോയ രണ്ടു പേരും ചാടി ഉയർന്നു എണീറ്റു വന്നതും വീണ്ടും ഋഷി പിന്നെയും ഉയർന്നു താണ് രണ്ടാമന്റെ ഇരു കവിളത്തും കൈകൾ ചേർത്ത് അടിച്ചു അനന്തരം ശിരസ്സിൽ പിടിച്ചു വട്ടം കറക്കി ചവുട്ടി ഒരേറു.. ആ തടിച്ച ദേഹം പമ്പരം പോലെ കറങ്ങി സൈഡിലെ ഓടയിലേക് വീണു.. 

 

കൈയ്യിൽ കൊടുവളുമായി അടുത്തവൻ അപ്പോളേക്കും ആര്യന്റെ നേർക്കെതിയിരുന്നു 

 

ഒറ്റ വെട്ടു !! അപ്പോളേക്കും ആര്യൻ അയാളുടെ കയ്യിൽ കടന്നു പിടിച്ചു ശത്രു ശക്തൻ ആണെന്ന് ആ ഒറ്റ നിമിഷം കൊണ്ട് അവനു ബോധ്യമായി ഇരുവരും കഴുത്തിൽ ശക്തിയായി കുത്തി പിടിച്ചു.. കൊടു വാളിന് വേണ്ടി ആയിരുന്നു മത്സരം.. അയാളുടെ കഴുത്തിലെയും കയ്യിലെയും പിടി വിടാതെ തന്നെ ആര്യൻ ഒന്ന് കുനിഞ്ഞു 

 

തന്റെ പുറം കൈ കൊണ്ട് അയാളുടെ വയറ്റിൽ ഇടിച്ചു അവൻ ഉയർന്നു.. അയാളുടെ മീതെ കൂടി ഒരു ചാക്ക് കെട്ടു പോലെ അയാൾ റോഡിലേക് മറിഞ്ഞു 

 

കൊടുവാൾ പിടിച്ച കയ്യിലെ പിടി വിടാതെ തന്നെ ആര്യൻ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. 

 

ആഹ് !!!… ഇടി കൊണ്ട അയാൾ വേദന കൊണ്ട് അലറി.. അയാളുടെ കടവായിലൂടെ കൊഴുത്ത ചോര പുറത്തേക് വന്നു… 

 

അപ്പോളേക്കും ഓടയിൽ നിന്ന് എണീറ്റു വന്നവന്റെ കഴുത്തു നോക്കി ഋഷി ഉയർന്നു ചാടി അവന്റെ കല്പദം അയാളുടെ താടിയെല്ലു തകർത്തു അയാൾ ഒരു നിലവിളിയോടെ റോഡിലേക് ഇരുന്നു 

 

അപ്പോളേക്കും നിലത്തു വീണു കിടന്നവന്റെ തോൾ പലകയ്ക്കു ആര്യന്റെ ചവിട്ടു കൊണ്ടിരുന്നു.. മരപ്പലക ഒടിയുന്ന പോലൊരു ശബ്ദവും അയാളുടെ അലർച്ചെയും മാത്രം കേട്ടു… 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.