..പറയുന്നതിനിടയിൽ ശങ്കർ സീറ്റിൽ നിന്നും എഴുന്നേറ്റു പുറത്തേക്കുള്ള വിൻഡോയുടെ അടുത്തേക് നടന്നു സ്ലൈഡിങ് വിൻഡോ നീക്കി പുറത്തേക് നോക്കി..
“”കണ്ണനെയും കിച്ചുവിനെയും കമ്പനി ഏല്പിച്ചു തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു ഇവിടെ ഒരു സ്റ്റാഫിനെ പോലെ ഒരു സീറ്റിൽ ഇരിക്കണം എന്നായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും ആഗ്രഹം… പക്ഷെ…””പറഞ്ഞതു മുഴുവപ്പിക്കാൻ ആവാതെ നിറഞ്ഞു വന്ന കണ്ണുകൾ പോക്കറ്റിൽ നിന്നും ടവൽ എടുത്തു ശങ്കർ തുടച്ചു..
“”അപ്പെ … വിളി കേട്ടതും ശങ്കർ തിരിഞ്ഞു.. തോളത്തു പിടിച്ചിരുന്ന ആര്യൻ ശങ്കറിനെ കെട്ടി പിടിച്ചു നെഞ്ചോടു ചേർത്തു.. അച്ഛാ.. “”
“”സാർ… മോൻ പുതിയത് അല്ലെ എങ്ങനാ കമ്പനിയുടെ കാര്യങ്ങൾ ഒക്കെ… “”
“”കൈമെൾ ഏട്ടാ ഞാൻ അരവിന്ദന്റെ കൂടെ ഈ കമ്പനിയിലേക് വരുമ്പോൾ ഇത് എല്ലാം എനിക്കും പുതിയത് ആരുന്നു… എന്റെ കൂടെ നിന്നത് അരവിന്ദനും കൈമെൾ ഏട്ടനും ഒക്കെയാണ്.. എന്റെ മകനും കൈമെൾ ഏട്ടന്റെ സഹായം വേണം ഒരു തൊഴിലാളി ആയിട്ടല്ല മറിച്ചു ഒരു വഴി കാട്ടി ആയി… അപ്പൊ ഇന്ന് മുതൽ
ദേവ എക്സ്പോർട്ടേഴ്സിന്റെ സിഇഒ ആയി ആര്യൻ മാധവ് ജോയിൻ ചെയ്യുന്നു.. ഓക്കേ അല്ലെ കൈമെൾ ഏട്ടാ.. “”
“”ഓക്കെ സാർ.. “” കൈമൾ സന്തോഷത്തോടെ പറഞ്ഞു.
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും