“”വേണ്ടേ… “”
ആര്യന്റെ ചോദ്യം കേട്ട കല്യാണി അവനു നേരെ പാളി നോക്കി..അതിനു ശേഷം അവന്റെ കയ്യിൽ നിന്നും ആ ദോശ വാങ്ങി വായിൽ വെച്ചു….അവൻ മുറിച്ചു കൊടുത്ത ഓരോ കഷ്ണവും അവൾ യന്ത്രികമായി വാങ്ങി കൊണ്ടിരുന്നു..
“”മതി ഏട്ടാ..””” ഒടുവിൽ അവൾക് മതിയായപ്പോൾ അവൾ പറഞ്ഞു. അവളുടെ നോട്ടവും ചലനങ്ങളും എല്ലാം ആര്യന്റെ ഉള്ളിൽ പ്രണയത്തിന്റെ പുതു മഴ പെയ്യിച്ചു കൊണ്ടേ ഇരുന്നു…
“”അല്ല മോനെ നീയെന്താ സ്വപ്നം കണ്ടോണ്ട് ഇരിക്കുവാണോ. . “”ഗംഗ വന്നു ചോദിച്ചപ്പോൾ ആണ് ആര്യൻ ഞെട്ടിയത്….
“”ഹേയ് അല്ല… “”മുഖത്തു വന്ന ചമ്മൽ വിദഗ്ധമായി മറച്ചു കൊണ്ട് അവൻ എണീക്കുന്നത് കണ്ടു ചിരിയോടെ കല്യാണി ഗംഗയുടെ പുറകിൽ നിക്കുന്നുണ്ടായിരുന്നു.
ആര്യൻ ഓഫീസിലേക്ക് പോകാൻ കാറിൽ കയറി…പോർച്ചിൽ കിടന്ന കാർ റിവേഴ്‌സ് എടുക്കുമ്പോൾ ഗംഗയും കല്യാണിയും സിടൗട്ടിൽ തന്നെ ഉണ്ടായിരുന്നു..
“”പോട്ടെ “” ആര്യൻ തല അനക്കി അനുവാദം ചോധിച്ചപോൾ ഗംഗ കൈ വീശി കാണിച്ചു.. കല്യാണിയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു നിന്നിരുന്നു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും