“മോളെ സൂക്ഷിച്ചു.. ”
ഗംഗ എണീറ്റു ഒരു ഗ്ലാസ് വെള്ളം കല്യാണിക് കുടിക്കാൻ കൊടുത്തു കൊണ്ട് കല്യാണിയുടെ പുറത്തു തട്ടി കൊടുത്തു..
“”കണ്ണേട്ടന്റെ തല മണ്ടയ്ക്കു കൂടെ കൊടുക്കമ്മേ… “” നിധിൻ ആര്യനെ നോക്കി ചിരിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു
“”അതെന്തിനാടാ ”
“അടുത്തിരുന്നു കല്യാണിയെ നോക്കി പേടിപ്പിച്ചതിനു.. “
“പോടാ.. “കല്യാണി നിധിന് വേദനിക്കുന്ന വിധം ഒരു നുള്ള് കൊടുത്തു
“”ആഹാ ഇവരിപ്പോ ഒന്നായി… അല്ലെ..””നുള്ള് കിട്ടിയ ഭാഗം തടവി കൊണ്ട് നിധിൻ വീണ്ടും ആര്യനെ നോക്കി.. നിധിന്റെ സംസാരം കേട്ട കല്യാണി ഏറു കണ്ണിട്ടു ആര്യനെ നോക്കി.. അവൻ അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു.. അത് കണ്ടതും അവളുടെ കവിളിൽ നാണത്തിന്റെ മുല്ല മൊട്ടുകൾ പതിയെ വിടർന്നു…
“”പാത്രത്തിൽ ചിത്രം വരച്ചു കൊണ്ടിരിക്കാതെ കഴിക്കു മോളെ.. “”ഗംഗ കല്യാണിയുടെ പുറത്തു തട്ടി.. അവരുടെ മുഖത്തും ഒരു മന്ദഹാസം തെളിഞ്ഞിരുന്നു അപ്പോൾ..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും