അയ്യേ.. അവന്റെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറാൻ ഒരു ശ്രമം നടത്തി അവൾ.. പക്ഷെ ആര്യൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ഒരു ചെറു ചിരിയോടെ…..
“”ദേ ആന്റിയമ്മ.. വാതിൽക്കലേക് നോക്കി കല്യാണി പറഞ്ഞതും ആര്യന്റെ പിടി അയഞ്ഞു.. പക്ഷെ അവൻ നോക്കുമ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല.. പകരം അവന്റെ പിടിയിൽ നിന്നും വിട്ടു മാറി… ഓടിയ കല്യാണി വാതിലിനടുത്തെത്തി തിരിഞ്ഞു നോക്കി..
“”ഞാൻ പറ്റിച്ചതാ…, ‘”ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..
“”എടീ കുറുമ്പീ…”” ആര്യൻ അവളെ പിടിക്കാൻ കൈ നീട്ടിയതും അവൾ ചിരിച്ചു കൊണ്ട് ഓടി സ്റ്റെപ് ഇറങ്ങി ..
“”ദേവൂ സൂക്ഷിച്ചു… “”അവൾസ്റ്റൈർ കേസ് ഇറങ്ങി ഓടി പോകുന്നത് നോക്കി കൊണ്ട് ആര്യൻ മുകളിൽ നിന്നും വിളിച്ചു പറഞ്ഞു.. അവളുടെ പാദസരത്തിന്റെ നാദം അവന്റെ നെഞ്ചിൽ പുതു മഴയുടെ താളമായി പെയ്തു തുടങ്ങിയിരുന്നു…അപ്പോളേക്കും.
“”എന്താ രണ്ടാളും കൂടെ.. “”ചിരിച്ചു കൊണ്ട് ഇറങ്ങി പോകുന്ന കല്യാണിയെ നോക്കി കൊണ്ട് എതിർവശത്തെ മുറിയുടെ ഡോറിൽ കയ്യും കെട്ടി ചാരി നിന്ന നിധിന്റെ വക ആയിരുന്നു ചോദ്യം..
“”അത് മോനെ…. നീ കൊച്ചു കുട്ടിയാണ് അറിയാൻ പ്രായം ആകുമ്പോൾ പറയാം “” ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞുകൊണ്ട് ആര്യൻ റൂമിലേക്കു കയറി.. നിധിനെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു..
ആര്യന്റെ മുറിയിൽ നിന്ന് ചിരിച്ചു കൊണ്ട് ഓടി വരുന്ന കല്യാണിയെ ഗംഗയും കണ്ടു.. കല്യാണിയുടെ ചിരിയും കളിയും എല്ലാം വീണ്ടും കണ്ടതും ഗംഗയുടെ മനസ്സ് തണുത്തു… ഓടി വന്ന കല്യാണിയെ ചേർത്ത് പിടിച്ചു ആ നിറുകയിൽ ഒരുമ്മ കൊടുത്തുകൊണ്ട് അവളുടെ മുടിയിഴകളിൽ പതിയെ തലോടി… പുറത്തു നിന്നും ജനാലഴികളിലൂടെ കടന്നു വന്നൊരു തണുത്ത കാറ്റ് അവരെ പൊതിഞ്ഞു നിന്നു ആ അമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ കുളിർമയെന്നോണം…..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും