അവൾ പതിയെ അവന്റെ മുറിവിൽ ഊതി..
“”കണ്ണേട്ടാ ഞാൻ മരുന്ന് വെച്ച് തരട്ടെ..””
വേണ്ട ദേവൂ ഊതിയപ്പോൾ തന്നെ ആ മുറിവ് ഉണങ്ങി തുടങ്ങിയല്ലോ..
“”ഹ ഹ.. “”കല്യാണി പൊട്ടി ചിരിച്ചു.. കിലുക്കാം പെട്ടി പോലെ മുത്ത് മണികൾ ചിതറുന്ന പോലെ അവളുടെ ചിരി ചുറ്റും നിറയുന്ന പോലെ ആര്യനു തോന്നി..
“”ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ.. “”
കല്യാണിയുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ മുഖത്തേക് നോക്കി കൊണ്ട് ആര്യൻ പറഞ്ഞു… കല്യാണിയും ആര്യന്റെ മുഖത്തേക് നോക്കി.. അവളുടെ കവിളുകൾ എന്തിനെന്നറിയാതെ ചുവന്നു തുടുത്തു.. ആര്യന്റെ കണ്ണുകളിൽ അപ്പോൾ നിറഞ്ഞ പ്രണയം ആയിരുന്നു.. കല്യാണിയുടെ കണ്ണുകളിൽ കൗതുകവും..
”എന്നും ഇങ്ങനെ നിക്കാവോ എന്റെ കൂടെ.. ‘”
ആര്യൻ കല്യാണിയുടെ പിന്നിലൂടെ കയ്യിട്ടു തന്നിലേക് ചേർത്ത് കൊണ്ട് അവളുടെ മുഖത്തേക് നോക്കി….
അവന്റെ കണ്ണുകളിലെ ഭാവം കണ്ട കല്യാണിയുടെ മുഖത്തും നാണം വിരിഞ്ഞു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും