“”അയ്യോ ഇവിടെ മുറിവുണ്ടല്ലോ..”” ബട്ടൻസ് ഇടുന്നതിനിടയിൽ ആര്യന്റെ നെഞ്ചിലെ മുറിവ് കല്യാണി കണ്ടിരുന്നു..
“”ഓഹ് അത് സാരമില്ല.. “
“”സാരമുണ്ട്.. കണ്ണേട്ടാ ഞാൻ നോക്കട്ടെ..””
കല്യാണി കാണാതിരിക്കാൻ ആര്യൻ വേഗത്തിൽ ബട്ടൻസ് ഇട്ടെങ്കിലും കല്യാണി അവന്റെ അരികിലേക് വന്നു..
“”നോക്കട്ടെ കണ്ണേട്ടാ.. “”അവൾ നിർബന്ധ പൂർവ്വം അവന്റെ കൈ പിടിച്ചു മാറ്റി
അത്രയും അടുത്ത് വന്ന കല്യാണിയുടെ മുഖത്തേക് ആര്യൻ നോക്കി….അവൾ അതൊന്നും ശ്രദ്ധിക്കാതെ ആര്യന്റെ ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിച്ചു..
അവന്റെ നെഞ്ചിൽ കുറച്ചു നീളത്തിൽ വരഞ്ഞ പാടുണ്ടായിരുന്നു തലേ ദിവസത്തെ അടിക്കിടയിൽ സംഭവിച്ചത്..
അവൾ ആ മുറിവിലൂടെ വിരലോടിച്ചു…
അവളുടെ മൃദുലമായ വിരലുകളുടെ സ്പർശന സുഖത്തിൽ ആയിരുന്നു ആര്യൻ.. ആര്യന്റെ കഴുത്തിനു താഴെ വരെയേ കല്യാണിക് പൊക്കം ഉണ്ടായിരുന്നുള്ളു അത് കൊണ്ട് തന്നെ അവളുടെ നിശ്വാസം അവന്റെ നെഞ്ചിൽ തട്ടി കൊണ്ടിരുന്നു…
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും