അവിഡെ കിടന്ന ഒരു ഇരുമ്പ് കസേര എടുത്തു മിഥുന്റെ മുകളിലേക്കു വെച്ച് ആര്യൻ അതിൽ കയറി ഇരുന്നു..
ചേട്ടന്റെ പേരെന്തുവാന്നാ പറഞ്ഞെ..
മി… മിഥുൻ.
ങ്ങാ മിഥുൻ ആയാലും ശെരി കിഥുൻ ആയാലും ശെരി.. ഞാൻ.. അല്ല ഞങ്ങൾ കുറച്ചു കാലം ഈ കോളേജിൽ തന്നെ ഉണ്ടാകും.. സീനിയർ കളിക്കാൻ ഞങ്ങടെ നെഞ്ചത്തേക് വന്നേക്കരുത്.. വന്നാൽ… അവന്റെ ഉറച്ച സ്വരത്തിൽ താക്കീതിന്റെ ധ്വനി ഉണ്ടായിരുന്നു..
പിന്നെ ഇവിടെ നടന്നതു ഇവിടെ കഴിഞ്ഞു.. പുറത്തേക് അറിഞ്ഞാൽ നിങ്ങൾക് തന്നെയാണ് നാണക്കേട്.. അത് കൊണ്ട് എല്ലാവൻമാരും വന്ന പോലെ സ്ഥലം വിട്ടോ..
മിഥുന്റെ നെഞ്ചത്ത് നിന്നും കസേര മാറ്റി കൊണ്ട് ആര്യൻ പറഞ്ഞു..
ആര്യൻ തന്നെ പോയി വാതിലിന്റെ കുറ്റി എടുത്തതും മിഥുനും കൂട്ടരും എങ്ങനെയൊക്കെയോ റൂമിൽ നിന്നും പതിയെ വലിഞ്ഞു..
” ഹോ മച്ചാനെ എന്തൊരടി ആയൊരുന്നെടാ ” ഋഷി ആര്യനെ ചുറ്റി പിടിച്ചു..
“”നാളെ ഇനി ഇവന്മാർ വല്ല പ്രശ്നവും ഉണ്ടാക്കുമോ.. “”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും