രാജവ്യൂഹം 6 [നന്ദൻ] 356

ആര്യൻ തന്റെ കയ്യിൽ ഇരുന്ന ലൈറ്റർ കത്തിക്കുകയും കെടുത്തുകയും ചെയ്തു കൊണ്ടിരുന്നു.. 

 

എന്നാൽ പിന്നെ തുടങ്ങിക്കോ… മിഥുൻ സിഗററ്റ് ചുണ്ടിൽ വെച്ച് ആര്യനു നേരെ വന്നു കൂടെ മറ്റുള്ളവരും കത്തിച്ചു പിടിച്ച ലൈറ്റെർ ആര്യൻ മിഥുന്റെ നേർക്കു നീട്ടി അങ്ങനെ ഓരോരുത്തരുടെ മുഖത്തിന് നേരെയും അവസാനത്തെ ആളുടെയും ചുണ്ടിലെ സിഗററ്റിനു തീ പിടിച്ചതും ആര്യൻ വേഗത്തിൽ പിന്നിലോട്ടു മാറി ബാഗിൽ നിന്നും ഒരു തോർത്തെടുത്തു ഋഷിയുടെ നേരെ എറിഞ്ഞു കൊടുത്തു.. അവന്റെ പോക്കറ്റിൽ നിന്നും ഒരു വലിയ കർച്ചീഫ് എടുത്തു അവന്റെ മുഖത്തും കെട്ടി.. 

 

“”ഋഷി ആ തോർത്ത്‌ മുഖത്തു കെട്ടു “”ആര്യൻ ഇട്ടു കൊടുത്ത തോർത്തും കൊടുത്ത കണ്ണും മിഴിച്ചു നിക്കുന്ന ഋഷിയോടു ആര്യൻ ആവശ്യ പെട്ടു… 

 

അപ്പോളേക്കും മിഥുനും കൂട്ടരും ചുമച്ചു കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം വരാൻ തുടങ്ങിയിരുന്നു… 

 

“”ചേട്ടൻ മാരെ പാഞ്ചാലി വസത്രാക്ഷേപത്തിന് മുൻപ് നമുക്ക് അരക്കില്ലം ഒന്ന് പരീക്ഷിക്കണ്ടേ… അത് കൊണ്ട് തത്കാലം ആ ഫീൽ പെട്ടെന്നുണ്ടാക്കാൻ സിഗററ്റിനുള്ളിൽ കുറച്ചു മുളക് പൊടി കേറ്റിയിട്ടുണ്ട് അത്രേ ഉള്ളു.. “”ആര്യൻ ഋഷിയുടെ അടുത്തെത്തി അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. 

 

“”ഡാ നിന്നെ ഞാൻ..'”

 

മൂക്കും വായും എല്ലാം നീറിയ മിഥുൻ ആര്യനെ തല്ലാൻ ആയി അവനു നേരെ പാഞ്ഞടുത്തു… ഋഷിയുടെ തോളിൽ പിടിച്ചു കൊണ്ട് തന്നെ ആര്യൻ ഒന്ന് കറങ്ങി തിരിഞ്ഞു… കണ്ണ് ചിമ്മുന്ന വേഗത്തിൽ… മിഥുൻ തെറിച്ചു കട്ടിലിന്റെ മുകളിലേക്കു തെറിച്ചു വീഴുന്നതാണ് ഋഷി കണ്ടത്… ആര്യന്റെ കനത്ത പ്രഹരം ഏറ്റത് മിഥുന്റെ വയറിനു തന്നെ ആയിരുന്നു… മിഥുൻ വീഴുന്നത് കണ്ട് ആര്യനെ തല്ലാനായി ബിനോയ് പാഞ്ഞടുത്തു.. ആര്യനു നേരെ വീശിയ കൈ തന്റെ ഇടം കൈ കൊണ്ട് തട്ടി കളഞ്ഞു അവന്റെ ഇടം കയ്യിൽ കടന്നു പിടിച്ചു മുന്നിലേക്ക് വലിച്ചടുപ്പിച്ചു ശിരസ്സ് കൊണ്ട് അവന്റെ മൂക്ക് നോക്കി ചതയും വിധം  കനത്ത പ്രഹരം ഏല്പിച്ചു… വേദന കൊണ്ട് അവൻ മൂക്ക് പൊത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും ആര്യൻ അനുവദിച്ചില്ല അവന്റെ മറ്റേ കയ്യും കൂടെ അവന്റെ കൈ പിടിയിൽ ഒതുക്കി.. 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.