ആര്യൻ പതിയെ ആ പാക്കറ്റ് തുറക്കുമ്പോളേക്കും ഒരുത്തൻ മുറിയുടെ കുറ്റി ഇട്ടിരുന്നു.. ആര്യൻ അത് കണ്ട് ഒന്ന് ചിരിച്ചു.. ഋഷിയുടെ മുഖത്തു പക്ഷെ ഭീതി ആയിരുന്നു…
ആര്യൻ ഓരോ സിഗരറ്റ് എടുത്തു ഓരോരുത്തരുടെ ചുണ്ടിൽ വെച്ചു കൊടുത്തു…
ആഹാ നീ ഇങ്ങനെ നിന്നാൽ എങ്ങനാ ശെരി ആവുന്നത്.. ആ ഓവർ കോട്ടും ടീഷർട്ടും അഴിച്ചു മാറ്റേട… മിഥുൻ ആര്യനെ നോക്കി ഓർഡർ ഇട്ടു…
ആര്യൻ ഭാവ ഭേദം ഒന്നുമില്ലാതെ അവന്റെ ടീഷർട്ടിനു മേലെ ഇട്ടിരുന്ന ജീൻസ് ഷർട്ടും കൂടെ ടി ഷർട്ടും അഴിച്ചു മാറ്റി… അവന്റെ കരുത്തുറ്റ ശരീരം കണ്ട മിഥുൻ ഒരു നിമിഷം ഒന്ന് പതറിയ പോലെ തോന്നി.. ബാക്കി യുള്ള കൂട്ടാളികളും ആര്യന്റെ ദേഹത്തേക് നോക്കി നിക്കുക ആയിരുന്നു..
ഇനി ബാക്കി യൊക്കെ അഴിക്കുന്നത് ഇത് കത്തിച്ചിട്ടു മതി ഒരു കാലെടുത്തു കട്ടിലിന്റെ കാലിലേക് എടുത്തു വെച്ചു ഒരു വഷള ചിരിയോടെ ആര്യന്റെ നെഞ്ചിലൂടെ ഒന്ന് ഉഴിഞ്ഞു പതിയെ പിന്നിലേക്ക് ഒന്ന് തള്ളി കൊണ്ട് മിഥുൻ പറഞ്ഞു.. പിന്നിലേക്ക് ഒന്ന് വേച്ചു പോയപ്പോൾ ആര്യന്റെ മുഖത്തേക് ദേഷ്യം ഇരച്ചു വന്നെങ്കിലും കൈകൾ ചുരുട്ടി ആ ദേഷ്യം ഒതുക്കി
“”അല്ല മോനെ മോനു അഭിനയിക്കാൻ അറിയ്യോ… എന്നാൽ ഇതൊന്നു കത്തിച്ചു തന്നിട്ട് ഒന്ന് ദുശാസ്സനൻ ആവണം.. മനസ്സിലായില്ലേ പാഞ്ചാലി വസ്ത്രാക്ഷേപം.. തത്കാലം പാഞ്ചാലി ഒന്നുമില്ല.. പകരം ദാ അവനെ പാഞ്ചാലി ആയിട്ട് വിചാരിച്ചാ മതി.. പിന്നെ എങ്ങനെ ചെയ്യണം എന്ന് ബിനോയ് കാണിച്ചു തരും.. അന്നേരം നീ പാഞ്ചാലി ആയിരിക്കും കേട്ടോടാ… “”മിഥുന്റെ പരിഹാസത്തിൽ കൂട്ടുകാരു ആർത്തു ചിരിച്ചു.
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും