രാജവ്യൂഹം 6 [നന്ദൻ] 356

 

“” ശിവൻ ഭായ് …അവര് ജസ്റ്റ്‌ മിസ്സായി പോയി….അവർ കാർ ഒരു പോക്കറ്റ് റോഡിലേക്കു കയറ്റി…. ആ കാറിൽ നിന്നും രണ്ടു പീക്കിരി പിള്ളേർ കാറിൽ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക് വരുന്നുണ്ട്.”” 

 

“”ഹ്മ്മ്. അതു വിട്ടേക് നിങ്ങൾ ആ പെണ്ണിനെ ഒന്നും ചെയ്യണ്ട… “” മറുവശത്തു നിന്നും അയാൾ നിർദ്ദേശം കേട്ടു 

 

“അപ്പൊ ഈ വരുന്നവൻ മാരെ വിട്ടേക്കാൻ ആണോ പറയുന്നേ.. ” ചോദ്യത്തോടൊപ്പം നിരാശയിൽ അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു 

 

“”കൊല്ലണ്ട.. വേറെന്താന്ന് വെച്ചാൽ ചെയ്തോ “”

 

ഷിർട്ടിന്റെ കൈകൾ തെറുത്തു കയറ്റി.. ആദ്യം മുന്നോട്ട് നടന്നത് ഋഷി ആണ്..അതുകണ്ടു ലോറിക്കുള്ളിൽ ഇരുന്നവരിൽ ഒരുവൻ പോക്കറ്റിൽ കിടന്ന ഒരു കവർ എടുത്തു തന്റെ പുക കറ പിടിച്ച പല്ലുകൾ കൊണ്ട് ആ പ്ലാസ്റ്റിക് കവറിന്റെ മൂല കീറി അതിലുള്ള പുകയില കൈവെള്ളയിലേക് കൊട്ടിയതിനു ശേഷം ആ കവർ ചുരുട്ടി പുറത്തേക് കളഞ്ഞു. 

 

ഋഷിയും ആര്യനും ലോറിയുടെ അരികിൽ എത്തുമ്പോളേക്കും ഡോർ തുറന്നു അയാൾ പുറത്തിറങ്ങി.. പെട്ടെന്ന് ആ രൂപം കണ്ട ഋഷിയും ആര്യനും തൊട്ടു മുന്നിൽ ഒരു അദൃശ്യ ഭിത്തി ഉയർന്നത് പോലെ നിന്ന് പോയി. 

 

അങ്ങിങ് കീറിയ നീല ജീൻസും നീല ടി ഷർട്ടും ധരിച്ച ദീർഘ കായൻ ക്ലീൻ ഷേവ് ചെയ്ത മുഖം നീണ്ട തലമുടി ഉരുക്കു പോലെ തോന്നിക്കുന്ന കൈകൾ.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.