“”ഹ ഹ.. ദുശാസ്സനൻ ബിനോയ് ഇന്ന് തകർക്കും… രണ്ട് വസ്ത്രാഷേപം അല്ലെ ഉള്ളത് “” മിഥുൻ ആര്യനെയും ഋഷിയെയും നോക്കി പരിഹസിച്ചു ചിരിച്ചു.. ഋഷി കുറച്ചു മുൻപ് തന്റെ മുണ്ട് പറിക്കാൻ വന്നവനെ പേടിയോടെ നോക്കി.. ഇവന്മാരിൽ നിന്ന് രക്ഷപെടാൻ വഴിയൊന്നും ഇല്ലെന്നു ഋഷിക് തോന്നി… അലറി കരഞ്ഞാലോ.. വാർഡൻ എങ്ങാനും വന്നാൽ രക്ഷപെടാം.. പക്ഷെ ആ ചിന്തകൾക്കു അധികം ആയുസ്സില്ലെന്നു മിഥുന്റെയും കൂട്ടാളികളുടെയും അടുത്ത സംഭാഷണത്തിൽ നിന്നും മനസ്സിലായി..
“കഴിഞ്ഞ വട്ടം കിട്ടിയ ഇടിയുടെ പേടി ഉള്ളത് കൊണ്ടാവും നമ്മുടെ വാർഡൻ ഒരാഴ്ചത്തേക് ലീവ് ആണല്ലോ മിഥു ..പകരം ആ പേടിച്ചു തൂറി ലോനപ്പൻ ആണ് ഇൻചാർജ് ” അനസ് പറഞ്ഞു..
“”പിന്നല്ലാതെ.. ഈ മിഥുൻ അയാളെ പൊക്കി എറിഞ്ഞത് ഒരു ടേബിളിലെക് അല്ലെ… നട്ടെല്ല് ഫ്രക്ചർ ആയി 3മാസം ആണ് അങ്ങേരു കിടന്നതു…എന്തായാലും ലോനപ്പൻ ഈ പരിസരത്തേക്കേ വരില്ല “” ബിനോയ് പറഞ്ഞത് കേട്ടു താൻ ചെയ്ത കാര്യം ഓർത്തു അഹന്തയോടെ മിഥുൻ തലയൊന്നു കുലുക്കി.. അവന്റെ കറ പിടിച്ച പല്ലും തോളറ്റം വളർന്ന ചുരുണ്ട മുടിയും ഋഷിയിൽ അറപ്പാണ് സൃഷ്ടിച്ചത്.. ഋഷി നോക്കുമ്പോൾ അവൻ കയ്യിലുണ്ടായിരുന്ന ഒരു ഹാൻസിന്റെ പാക്കറ്റ് പൊട്ടിച്ചു ഉള്ളം കൈയിൽ ഇട്ടു തിരുമ്മി കീഴ്ച്ചണ്ടിനു അടിയിലേക് കയറ്റി…
ആര്യൻ ചെരുപ്പ് ഇടാതെ തന്നെ താഴെ പോയി ഒരു പത്തു മിനുട്ട് കൊണ്ട് അവർ പറഞ്ഞ സിഗരറ്റ് വാങ്ങി വന്നു…ചെരുപ്പിടാതെ നടക്കാൻ പറ്റാത്ത ദുർഗടം പിടിച്ച വഴിയിലൂടെ ആയിരുന്നു കടയിലേക്ക് പോക്കണിയിരുന്നത് അതല്ല എങ്കിൽ കോളേജിന്റെ മെയിൻ ഗെയറ്റ് കടന്നു കുറച്ചു ദൂരം നടക്കണമായിരുന്നു.. അതുകൊണ്ട് സീനിയെര്സ് പറഞ്ഞ വഴിയിലൂടെ ആണ് ആര്യൻ പോയത്. അവർ പറഞ്ഞ വഴിയിലൂടെ ചെരുപ്പിടാതെ പോകാൻ പറഞ്ഞത് എന്തിനാണ് എന്ന് തിരിച്ചു വരുമ്പോളേക്കും ആര്യന് മനസ്സിലായിരുന്നു.. കുപ്പിച്ചില്ലും മുള്ളുകളും ഒക്കെ ഉള്ള ഒരു ഇട വഴി സൂക്ഷിച്ചു നടന്നിട്ട് പോലും എവിടെയൊക്കെയോ മുറിഞ്ഞിട്ടുണ്ട്..
എന്നാൽ പിന്നെ കലാപരിപാടി തുടങ്ങുവല്ലേ..മോൻ ഓരോ സിഗരറ്റ് എടുത്തു ഞങ്ങടെ ചുണ്ടിലൊട് വെച്ചേ..
മിഥുൻ ആര്യനെ നോക്കി പല്ല് ഇളിച്ചു കാട്ടി.
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും