രാജവ്യൂഹം 6 [നന്ദൻ] 356

 

“”നീ ഉണ്ടാക്കിയത് മതി.” ഒരുത്തൻ വന്നു ആര്യന്റെ ഷർട്ടിൽ പിടിച്ചു പൊക്കി.. 

ഒരു ഷൂവിന്റെ ലേസ് അഴിച്ചു കാലിൽ നിന്നും ഷൂസ് ഊരി ഇട്ട ശേഷം അടുത്ത ഷൂവിന്റെ ലേസ് അഴിക്കാൻ ഒരുങ്ങുക ആയിരുന്നു ആര്യൻ അപ്പോൾ.. 

 

തന്റെ ഷർട്ടിൽ പിടിച്ചവനെ ആര്യൻ ഒന്ന് നോക്കി.. 

 

“”നീയെന്താടാ നോക്കി പേടിപ്പിക്കുന്നോ…””

അവൻ ആര്യന്റെ താടിക് ഒരു തട്ട് കൊടുത്തു… 

 

“”അയ്യേ ചേട്ടൻമാർക്ക്‌ എന്താ വേണ്ടത് പറഞ്ഞോ ഞാൻ അതൊക്കെ ചെയ്യാല്ലോ പിന്നെന്തിനാ ഈ കയ്യാങ്കളി “” ഷർട്ടിൽ പിടിച്ചിരുന്നവന്റെ കൈ പതിയെ വീടിപ്പിച്ചു കൊണ്ട് ആര്യൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.. 

 

“”അങ്ങനെ വഴിക്കു വാ മോനെ അല്ലേൽ ഈ സിക്സ് പാക് ബോഡി ഒക്കെ കൂടി ഞങ്ങക്ക് ഒരു ഫാമിലി പായ്ക്കു ആക്കി തരും കേട്ടോടാ.. സീനയേഴ്‌സിന്റെ നേതാവ് മിഥുൻ  പറഞ്ഞത് കേട്ടു കൂടെയുള്ളവർ ചിരിച്ചു.. 

 

“”എടാ ഒരു സിഗരെറ്റ് ഇങ്ങേടുത്തെ.. ഇവൻ അത് ചേട്ടന്മാർക് കത്തിച്ചു തരട്ടെ ആദ്യം… അല്ലേടാ ബിനോയ്‌.. “”വീണ്ടും ടേബിളിലേക്കു കയറി ഇരുന്നു കൊണ്ട് മിഥുൻ തന്റെ കൂട്ടുകാരനെ നോക്കി.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.