രാജവ്യൂഹം 6 [നന്ദൻ] 356

എറണാകുളതെ പ്രശസ്തമായ കോളേജിന്റെ ഹോസ്റ്റൽ മുറിയിലേക് മഴ നനഞ്ഞു ഓടി കയറി വന്ന ഒരു രൂപം…

താൻ ഒറ്റക്കായിരുന്നു റൂമിൽ.. ഒരാൾ കൂടെ ഉണ്ട് അയാൾ അന്നെത്തും എന്ന് പറഞ്ഞത് കൊണ്ട് അത് ആരാണെന്നു അറിയാനുള്ള ഉത്‌കണ്ടയിൽ ഇരിക്കുമ്പോൾ ആണ് വാതിലിൽ മുട്ടുന്നത് കേട്ടത്…തുറന്നു നോക്കിയപ്പോൾ കണ്ടത് കുറെ സീനിയർസ് നെ ആണ്… 

 

“”വന്നതല്ലേ ഒള്ളു മോനെ കഥകടച്ചിരുന്നു എന്താ പരിപാടി “” വാതിൽ തുറന്നു ഉള്ളിലേക്കു വന്ന സ്റ്റുഡന്റസ് നേതാവ് എന്ന് തോന്നിയ ഒരുവൻ വഷള ചിരിയോടെ തിരക്കി 

 

“‘ഒന്നുമില്ല ചേട്ടാ.. “”

 

“”ആഹാ ഒന്നുമില്ലേ… എന്നാൽ ഞങ്ങൾ ഒന്ന് നോക്കട്ടെ എന്തേലും ഉണ്ടോ എന്ന്..”” 

അപ്പോളേക്കും നേതാവിന്റെ കൂടെ വന്ന രണ്ടുപേർ ഉള്ളിലേക്കു വന്നു തന്റെ കൈ പിന്നിലോട്ടു പിടിച്ചിരുന്നു… ഒരുവൻ താൻ ഉടുത്ത മുണ്ട് വലിച്ചുരിയാൻ തയ്യാറായി മുന്നോട്ടു വന്നു.. നേതാവ് ഒരു വഷള ചിരിയോടെ മുറിയിൽ ഉണ്ടായിരുന്ന ടേബിളിൽ കയറി ഇരിക്കുന്നു..

കോളേജിൽ റാഗിംഗ് കൂടുതൽ ആണെന്ന് കൂട്ടുകാർ പറഞ്ഞിരുന്നത് ആണെങ്കിലും ഈ വലിയ ക്യാമ്പസിൽ പഠിക്കുക എന്നത് തന്റെ ഒരു ആഗ്രഹം ആയിരുന്നു… പക്ഷെ ആ ഒരു നിമിഷം കൊണ്ട് എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ചു വേറെ എവിടെയെങ്കിലും പഠിച്ചാ മതി എന്നാണ് തോന്നിയത്.. തന്റെ കൈ പിടിച്ചിരുന്നവരുടെ കൈ വിടുവിക്കാൻ ഒന്ന് കുതറി നോക്കിയെങ്കിലും നടക്കാത്തത് കൊണ്ട് അപമാനിതൻ ആവാൻ തയ്യാറായി കണ്ണുകൾ അടച്ചു നിക്കുമ്പോൾ ആണ് വാതിൽക്കൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്.. 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.