രണ്ടാം ജന്മം 4[അജി] 205

“ഏടത്തി പണ്ട് ഞങ്ങൾ ചെറുതായിരിക്കുമ്പോൾ അച്ഛൻ ഹോട്ടൽ അടച്ച് വരുന്നത് നോക്കിയിരിക്കും. അച്ഛൻ വരുമ്പോൾ ഇത് പോലെ എന്തെങ്കിലുമൊക്കെ കൊണ്ട് വരും എന്ന് ഞങ്ങൾക്കറിയാം. അതിനു വേണ്ടിയാ ഞങ്ങൾ കാത്തിരിക്കാ…”

 

അമ്മു പണ്ടത്തെ കഥകൾ അനുവിനോട് പറഞ്ഞു.

 

“നീ ഇത് ഒറ്റക്ക് കഴിക്കണ്ടാ അമ്മക്കും ഏടത്തിക്കും കൊടുക്ക്…”

 

ഞാൻ അമ്മുവിനോട് പറഞ്ഞു. അമ്മു അത് അനുവിനും അമ്മുവിനും പങ്ക് വെച്ച് കഴിക്കാൻ തുടങ്ങി. അമ്മു എനിക്കും അച്ഛനും അതിന്ന് ഒരു പങ്ക് തന്നു. ഞങ്ങൾ അതെല്ലാം കഴിക്കാൻ തുടങ്ങി.

 

“കിച്ചുവേട്ടാ… നാളെ വരുമ്പോൾ വല്ല കുഴി മന്തിയോ,ആൽഫമോ അങ്ങനെ എന്തെങ്കിലും കൊണ്ട് വരണേ…”

അമ്മു എന്നോട് പറഞ്ഞു.

 

“അവളുടെ ഒരു ആൽഫം പോയി കിടന്ന് ഉറങ്ങ് പെണ്ണെ…”

അമ്മ അമ്മുവിനെ ചീത്ത പറഞ്ഞു.

 

“നാളെ ഞാൻ കൊണ്ട് വരാം…”

ഞാൻ അമ്മുവിനോട് പറഞ്ഞു.

 

“താങ്ക്സ് ചേട്ടാ… കൊണ്ട് വരണേ… ”

 

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മുവിന് സന്തോഷമായി.

 

“മതി വർത്തമാനം പറഞ്ഞത്.നീ വല്ലതും കഴിക്കാൻ നോക്ക്…”

 

അമ്മ എന്നോട് പറഞ്ഞു.

 

“അതിന് ഞങ്ങൾ ഹോട്ടലിൽ നിന്ന് കഴിക്കും എന്ന് നിനക്ക് അറിയില്ലേ…?”

 

അച്ഛൻ അമ്മയോട് ചോദിച്ചു.

 

“എനിക്ക് അറിയാം നിങ്ങള് കഴിക്കും എന്ന്. പക്ഷേ മോള് മോൻ വന്നിട്ട് മോന്റെ ഒപ്പം ഒരുമ്മിച്ചിരുന്ന് കഴിക്കാം എന്ന് പറഞ്ഞിരിക്കാ…”

 

അമ്മ അനുവിനെ കുറിച്ചാണ് പറഞ്ഞത്. അനു എനിക്ക് വേണ്ടി ഭക്ഷണം കഴിക്കാതെ ഇരിക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ എനിക്കൊരു വിഷമം തോന്നി. അവളുടെ മുഖത്ത് ഞാൻ ഒരു വിഷമം കണ്ടു.

 

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.