രണ്ടാം ജന്മം 4[അജി] 205

Views : 25637

“കല്യാണം അല്ലേ. അതിന് കുറച്ച് ഡ്രസ്സ്‌ എടുക്കാൻ ”

ഞാൻ അമ്മയോട് പറഞ്ഞു.

 

“ഡ്രെസ്സൊക്കെ എടുത്ത് പതുക്കെ കറങ്ങി വന്നാൽ മതി. അമ്മ പൊന്നുവിനെ നോക്കാം…”

 

“അയ്യോ… അത്‌ വേണ്ടമ്മേ… ഞങ്ങൾ പൊന്നുവിനെ കൊണ്ട് പോകാം…”

അനു അമ്മയോട് പറഞ്ഞു.

 

“അമ്മക്ക് ബുദ്ധിമുട്ട് ആവും എന്ന് കരുതിയല്ലേ മോള് അങ്ങനെ പറഞ്ഞത്. അമ്മക്ക് അതൊരു ബുദ്ധിമുട്ട് ഒന്നും അല്ല. ഞാൻ ഒരുപാട് കുട്ടികളെ നോക്കിയിട്ടുള്ളതാ..

 

മോള് അവന്റെ ഒപ്പം ഒന്ന് ചുറ്റി കറങ്ങിട്ടൊക്കെ വന്നാൽ മതി.മോളായതിന് ശേഷം നിങ്ങൾക്ക് അധികം ഒറ്റക്ക് കറങ്ങാൻ പറ്റിയിട്ടില്ലല്ലോ.. അതുകൊണ്ട് മോള് കിച്ചുട്ടന്റെ ഒപ്പം ചെല്ല്. പൊന്നുവിനെ അമ്മ നോക്കിക്കോണ്ട്. സഹായത്തിന് അമ്മുവും ഉണ്ടല്ലോ…”

 

അമ്മ അനുവിനോട് പറഞ്ഞു. ഒടുവിൽ അമ്മ പറഞ്ഞതിനോട് അനു യോചിച്ചു. അനു പൊന്നുവിന്നെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് അമ്മയെ ഏൽപ്പിച്ച് എന്നോടൊപ്പം ഇറങ്ങി.

 

പോവാൻ വേണ്ടി അനു നിന്നുകൊണ്ട് ചെരുപ്പിന്റെ വള്ളി ഇടാൻ നേരം അവൾ വീഴാൻ പോയി. ഞാൻ അവളെ വീഴാതെ പിടിച്ചു. അനുവിന്റെ കൈ ഞാൻ എന്റെ തോളിൽ വെപ്പിച്ചു. അനു എന്റെ തോളിൽ പിടിച്ച് ബാലൻസ് ചെയ്ത ചെരുപ്പിടാൻ തുടങ്ങി.അനുവിന്റെ മുഖത്ത് അപ്പോൾ ഞാൻ ഒരു സന്തോഷം കണ്ടു.ഇതെല്ലാം അമ്മു കാണുന്നുണ്ടായിരുന്നു.

 

“ഹോ…!കിച്ചുവേട്ടൻ ഇത്രേക്ക് റൊമാന്റിക് ആണോ…?”

അമ്മു എന്നോട് ചോദിച്ചു.

 

“പോടീ…. കളിയാക്കാതെ.അവള് വീഴാൻ പോവുമ്പോൾ താങ്ങുന്നതിനെ റൊമാന്റിക് എന്ന് പറയാൻ പറ്റോ…?

അവളെ വീഴാതെ നോക്കേണ്ടത് ഞാൻ അല്ലേ….”

 

സത്യത്തിൽ അമ്മു പറഞ്ഞത് പോലെ അങ്ങനെയൊന്നും വിചാരിച്ച് ചെയ്തതല്ല ഞാൻ. അനുവിനെ ഒന്ന് സഹായിക്കണം എന്ന് കരുതി ചെയ്തതാ.

 

“എനിക്ക് എന്തായാലും കണ്ടിട്ട് കൊതിയായി…”

 

“ആഹ്…. ഞാൻ അളിയനോട് പറയാം നിന്നെ എടുത്ത് കൊണ്ട് നടക്കാൻ ”

 

“ശരിക്കും പറയോ…?”

 

“നീ ഒന്ന് പോയെ… അവളുടെ ഓരോ ആഗ്രഹങ്ങൾ ”

 

അമ്മു ഞങ്ങളെ നോക്കി ചിരിച്ചു കാട്ടി. ഞാൻ അനുവിനെയും കൂട്ടി അച്ഛന്റെ കാറും എടുത്ത് പുറപ്പെട്ടു.

 

ആദ്യമായാണ് ഞാൻ അനുവിനോപ്പം കാറിൽ പോവുന്നത്. അനു മുൻപിൽ എന്റെ അരികിലായി ഇരിക്കുന്നുണ്ടായിരുന്നു. അമ്മു പറഞ്ഞത് പോലെ എനിക്കിപ്പോൾ ഒരു റൊമാന്റിക്‌ മൂട് വരുന്നുണ്ട്.ഞങ്ങൾ അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ മാത്രമേ പറഞ്ഞിരുന്നുള്ളു.

 

ഞാനും അനുവും കൂടി റിസപ്ഷൻ വേണ്ടാ വസ്ത്രങ്ങൾ വാങ്ങി. പൊന്നുവിനും വാങ്ങി. ഞങ്ങൾ എല്ലാം മാച്ചിങ് ഡ്രെസ്സുകളായിരുന്നു വാങ്ങിയത്. കല്യാണത്തിന്റെ തലേ ദിവസത്തിനും മറ്റ് ചടങ്ങുകൾക്കും ഞങ്ങൾ വസ്ത്രങ്ങൾ വാങ്ങി. വീട്ടിലിടാനും ഞാൻ അവൾക്ക് ഡ്രസ്സ്‌ വാങ്ങി കൊടുത്തു. എല്ലാത്തരം വസ്ത്രങ്ങളും ഞാൻ അവളെ കൊണ്ട് വാങ്ങിപ്പിച്ചു.

 

അവൾ വളരെ വില കുറഞ്ഞതും കീറിയതുമായ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.ഞാൻ അതെല്ലാം കണ്ടപ്പോൾ അവൾക്ക് ഡ്രസ്സ്‌ വാങ്ങി കൊടുക്കണം എന്ന് മുൻ കൂട്ടി തീരുമാനിച്ചിരുന്നു. അവള് എതിർത്തെങ്കിലും ഞാൻ വില നോക്കാതെ അവൾക്ക് വേണ്ടി വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. പൊന്നുവിനും എനിക്കും ഞാൻ കുറേ തുണികൾ എടുത്തു.അനുവിന് ഞാൻ വസ്ത്രങ്ങൾ വാങ്ങി കൊടുത്തത് ഇഷ്ടമായി എന്ന് തോന്നുന്നു.

Recent Stories

The Author

അജി

18 Comments

  1. Ithinu bakki ille

  2. 💖💖💖💖💖

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

  7. Adipoli🔥💯

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent 👍👍👍

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com