രണ്ടാം ജന്മം 4[അജി] 205

 

“വിശന്നിട്ടാ അവള് കരയുന്നത്. ഈ നേരത്ത് ഞാൻ അവൾക്ക് പാല് കൊടുക്കാറുണ്ട്. ഇവിടെ അതിന് പറ്റിയ സ്ഥലമുണ്ടോ എന്ന് നോക്കോ…”

 

“ഹാ… ഞാൻ നോക്കട്ടെ…”

 

പൊന്നുവിന്റെ കരച്ചിൽ കണ്ട് ചെക്കന്റെ അമ്മ ഞങ്ങൾക്കരികിലേക്ക് വന്നു.

 

“എന്തിനാ മോള് കരയുന്നത്….”

അവർ ഞങ്ങളോട് ചോദിച്ചു.

 

“അവൾക്ക് വിശന്നിട്ടാ… ആരും ഇല്ലാത്ത ഒരു സ്ഥലം കാണിച്ച് തരോ…അവൾക്ക് പാല് കൊടുക്കാനാ…”

ഞാൻ ചോദിച്ചു.

 

“വാ….ഞാൻ കാട്ടി തരാം… ”

 

അവർ ഞങ്ങളെ വിളിച്ചു. ഞങ്ങൾ അവർക്ക് പിന്നിലായി പോയി.

 

“ഇവിടെ പൊക്കോ ആരും വരില്ല…”

 

അവർ ഒരു മുറി തുറന്ന് ഞങ്ങളെ അകത്തോട്ട് പറഞ്ഞു വിട്ടു. ഒരു ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു റിസപ്ഷൻ വെച്ചിരുന്നത്. ആ മുറി വസ്ത്രം മാറാനും മറ്റും ഉള്ളതാണ് എന്ന് തോന്നുന്നു. അവിടെ കുറച്ച് തുണികളും പെട്ടികളും ഉണ്ടായിരുന്നു.

 

അനു അവിടെ ഒരു കസേരയിൽ ഇരുന്ന് കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി. ഞാൻ അപ്പോൾ പുറത്തേക്കിറങ്ങാൻ നോക്കി.

 

“കിച്ചുവേട്ടാ… പോവല്ലേ…”

അവൾ പുറകിൽ നിന്ന് വിളിച്ചു.

 

“ഇവിടെ നിൽക്കോ… എനിക്ക് ഒറ്റക്ക് ഇവിടെ നിൽക്കാൻ പേടിയാ…”

 

അവൾ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് അവൾ എന്നെ കിച്ചുവേട്ടാന്ന് വിളിച്ചത്. അവൾ ആരും ഇല്ലാത്തപ്പോൾ എന്നെ അങ്ങനെ വിളിച്ചിരുന്നില്ല. മറ്റുള്ളവരുടെ മുൻപിൽ വെച്ച് മാത്രമേ അങ്ങനെ വിളിച്ചിരുന്നു.

 

അവൾ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് സന്തോഷമായി. എന്നെ അവൾ അംഗീകരിച്ചത് പോലെ.അനു അങ്ങനെ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.

 

ഞാൻ അവൾക്കൊപ്പം ആ മുറിയിൽ നിന്നു. പൊന്നു വിശപ്പ് മാറിയപ്പോൾ കരച്ചിൽ നിർത്തിയിരുന്നു.

 

ഞങ്ങൾ അവിടത്തെ ചടങ്ങുകൾ തീർത്ത് അവരോട് യാത്ര പറഞ്ഞിറങ്ങി. പൊന്നു അപ്പോഴേക്കും ഉറങ്ങിയിരുന്നു. അനു പൊന്നുവിനെ അവിടെ കിടത്തി. ഞങ്ങൾ കുളിച്ച് വസ്ത്രം മാറി. കുറേ പേർ അപ്പോഴേക്കും പോയിരുന്നു. ഇപ്പോൾ അത്യാവശ്യം ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നു.

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.