രണ്ടാം ജന്മം 4[അജി] 205

Views : 25573

അമ്മു പറയുന്നത്‌ അനു കേട്ടു. അമ്മു അങ്ങനെ പറഞ്ഞപ്പോൾ അനുവിന് ഒരു നാണം പോലെ. അനു എന്നിൽ നിന്ന് പൊന്നുവിനെ വാങ്ങി. ഞാൻ മറ്റ് കാര്യങ്ങൾ നോക്കാൻ അവിടെ നിന്ന് പോയി.

 

കല്യാണം അടുത്തൊരു അമ്പലത്തിൽ വെച്ചായിരുന്നു. സദ്യ ഞങ്ങളുടെ വീട്ടിലും.

 

അമ്പലത്തിൽ വെച്ച് അമ്മുവിന്റെ കല്യാണം നടന്നു. ചെറുക്കനും വീട്ടുകാർക്കും അമ്മു ഞങ്ങളെ പരിചയപ്പെടുത്തി. അവർ ഞങ്ങളെ ആദ്യമായി കാണുകയായിരുന്നു. അവർക്ക് ഞങ്ങളെ കുറിച്ച് എല്ലാം അമ്മു പറഞ്ഞ് കൊടുത്തിരുന്നു.നല്ല ആൾക്കാർ തന്നെ ആയിരുന്നു അവർ.

 

കെട്ട് കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് വന്നു. ഫോട്ടോ എടുക്കലും സദ്യയുമൊക്കെ ആയി ഞാൻ തിരക്കിലായിരുന്നു.

 

ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഫാമിലി ഫോട്ടോകൾ എടുത്തു. അങ്ങനെ ആ കുടുംബത്തിൽ ഞാനും ഒരു അംഗമായി മാറി കഴിഞ്ഞിരുന്നു. അച്ഛൻ കുടുംബ ഫോട്ടോ എടുക്കുന്ന നിമിഷത്തിൽ ഏറെ സന്തോഷവാനായിരുന്നു.ഞാൻ അതിലുള്ളതായിരുന്നു അതിന് കാരണം.

 

മറ്റ് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അമ്മുവിനെ യാത്രയാക്കുന്ന സമയം ആയി. അമ്മു ആ സമയം കരഞ്ഞു. എല്ലാവരോടും യാത്ര പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. കളിച്ച് ചിരിച്ച് നടക്കുന്ന അമ്മുവിനെ അല്ല ഞാൻ അവിടെ കണ്ടത്. എന്നോട് അവൾ യാത്ര ചോദിച്ച് ഇറങ്ങുമ്പോൾ എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.എന്തോ അമ്മു കരയുന്നത് കണ്ടപ്പോൾ എനിക്ക് വിഷമമായി.

 

എന്നെ ആരോ തോണ്ടുന്നുണ്ടായിരുന്നു. അത്‌ ആരാന്ന് നോക്കിയപ്പോൾ അനുവായിരുന്നു. അവൾ എനിക്കൊരു തൂവാല തന്നു. കണ്ണ് തുടച്ചോളാൻ അവൾ ആംഗ്യം കാട്ടി. ഞാൻ അത്‌ വാങ്ങി കണ്ണ് തുടച്ച് അവൾക്ക് നൽകി. അവളുടെ മുഖത്തും ഞാൻ കരഞ്ഞതിന്റെ ലക്ഷണം കണ്ടു.

 

ഞാൻ കല്യാണത്തിന് എന്റെ അനിയനെ വിളിച്ചിരുന്നു. അവൻ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് എന്നോട് യാത്ര ചോദിക്കാൻ വന്നു.

 

അവനെ അവിടെ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. എന്റെ അനിയൻ അല്ലേ അവൻ. ഞാൻ അവനെ കൂട്ടുകാരന്റെ അനിയൻ എന്ന് പറഞ്ഞാണ് ക്ഷണിച്ചിരുന്നത്. പോവാൻ നേരം ഞാൻ അവനോട് പറഞ്ഞു.

 

“ചേട്ടൻ ഇല്ലാ എന്ന് പറഞ്ഞ് വിഷമിക്കേണ്ടാ… എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞോ… ചേട്ടന്റെ കൂട്ട്കാരനായായിട്ട് കാണേണ്ട ചേട്ടനായി തന്നെ കണ്ടോ…”

 

അവൻ അതിന് ശരി എന്ന് പറഞ്ഞ് തലയാട്ടി യാത്ര ചോദിച്ച് പോയി. ഞാൻ ഇവിടെ കിരണായി നിൽക്കുമ്പോഴും എന്റെ വീടും വീട്ടുകാരെയും മറന്നിരുന്നില്ല.അവരെ കാണാനും സഹായിക്കാനും ഞാൻ ഉദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ അനിയനോട് അങ്ങനെ പറഞ്ഞത്.അനു ഇതൊക്ക പറയുമ്പോൾ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.

 

വൈകുന്നേരം റീസെപ്ഷനായി ഞങ്ങൾ ചെറുക്കന്റെ വീട്ടിലേക്ക് പോയി. അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും അവർ എന്നെ ഏൽപ്പിച്ചിരുന്നു.

 

ഞങ്ങളെ അവിടെ കണ്ടപ്പോൾ അമ്മുവിന് സന്തോഷമായി. ഞങ്ങൾ അവിടെ ഫോട്ടോ എടുക്കലും മറ്റ് ചടങ്ങുകളുമായി അവിടെ നിന്നു.ഞാൻ അതെല്ലാം നോക്കി നടത്തി നിന്നു.

 

പൊന്നു അവിടെ അനുവിന്റെ കൈയിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു.അനു അവളുടെ കരച്ചിൽ മാറ്റാൻ നോക്കുന്നുണ്ട്. അവൾ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല. ആളുകൾ അത്‌ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ അനുവിന്റെ അടുത്തേക്ക് ചെന്നു.

 

“എന്തിനാ പൊന്നു ഇപ്പോൾ കരയുന്നത്…”

പൊന്നു കരയുന്നത് കണ്ട് അവളോട് ഞാൻ ചോദിച്ചു.

Recent Stories

The Author

അജി

18 Comments

  1. Ithinu bakki ille

  2. 💖💖💖💖💖

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

  7. Adipoli🔥💯

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent 👍👍👍

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com