രണ്ടാം ജന്മം 4[അജി] 205

Views : 25637

ഞങ്ങൾ വസ്ത്രങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞപ്പോൾ സമയം ഉച്ചയായി. എനിക്ക് വിശന്ന് തുടങ്ങി.

 

“അനു… നമ്മുക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി ഭക്ഷണം കഴിചാല്ലോ…?”

 

“അത്‌ വേണ്ടാ… നമ്മുക്ക് വീട്ടിൽ പോയി കഴിക്കാം ”

 

ഞാൻ അനു അങ്ങനെ പറയും എന്ന് കരുതിയിരുന്നില്ല.

 

“എന്റെ ഒപ്പം ആയത് കൊണ്ടാണോ… വേണ്ടാ എന്ന് പറഞ്ഞത്…?”

 

“അയ്യോ… അങ്ങനെ അല്ല. പൊന്നു അവിടെ വീട്ടിലല്ലേ.. എന്നെ കാണാതെ വിഷമിച്ചാലോ…”

 

അവള് പറയുന്നതിലും കാര്യമുണ്ടെന്ന് ഞാൻ കരുതി. ഇന്നേവരെ അവർ തമ്മിൽ പിരിഞ്ഞിരുന്നിട്ടിലാ…ആ അമ്മയുടെ ആധി എനിക്ക് മനസ്സിലായി.

 

ഞാൻ വണ്ടി വീട്ടിലേക്ക് എടുത്തു. എന്റെ മനസ്സിൽ ഒരുപാട് പ്ലാനുകളുണ്ടായിരുന്നു. അനുവിനെയും കൊണ്ട് കുറേ സ്ഥലങ്ങളിൽ പോകണം എന്ന് ഞാൻ കരുതിയിരുന്നു. അനുവിനെ എന്നെ അങ്ങനെ ഇഷ്ടപ്പെടുത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ ഇപ്പോൾ അവളെ ഇഷ്ടപ്പെട്ട് പോയി ഇരിക്കുന്നു.അവളോട് അത് തുറന്ന് പറയാനുള്ള ധൈര്യം എനിക്കിലായിരുന്നു.

 

ഞങ്ങൾ വീട്ടിലേക്ക് എത്തി. കാറിന്റെ ശബ്ദം കേട്ട് അമ്മയും അമ്മുവും പുറത്തേക്ക് വന്നു. അമ്മയുടെ കൈയിൽ പൊന്നു ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടാ സന്തോഷത്താൽ അവൾ സന്തോഷം പ്രകടിപ്പിച്ചു. അനു അമ്മയിൽ നിന്നും പൊന്നുവിനെ വാങ്ങി.

 

“നിങ്ങൾ ഇത്രയും നേരത്തെ വന്നോ… ഞാൻ കരുതി വരാൻ വൈകും എന്ന് ”

അമ്മ ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞു.

 

“അതല്ലാ അമ്മേ അനു ഇതുവരെ പൊന്നുവിനെ പിരിഞ്ഞിരുന്നിട്ടില്ലാ… മോളെ കാണാതെ അവൾക്ക് ഇരിക്കാൻ പറ്റില്ല. അതുകൊണ്ട് ഞങ്ങൾ വേഗം വന്നു ”

 

“എന്റെ മോളെ അവൾക്കിവിടെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ നോക്കിയിട്ടുണ്ട്. നീ അവളെ ആലോചിച്ച് വെറുതെ വിഷമിക്കേണ്ടാ…

മോൾക്ക് ഇനി എവിടെ പോണമെങ്കിലും മോളെ അമ്മയെ ഏൽപ്പിച്ച് പൊക്കോ… അമ്മ നോക്കിക്കൊണ്ട്…അമ്മക്ക് അത്‌ ഇഷ്ടാ… ഒരു കുറവും വരാതെ അമ്മ നോക്കിക്കോളാം ”

 

അമ്മ അനുവിനോട് പറഞ്ഞു. അനു അമ്മക്ക് ശരി എന്ന് തലയാട്ടി കാണിച്ചു.

 

ഞാൻ കവറുകൾ എല്ലാം മുറിയിൽ കൊണ്ട് വെച്ചു. അവിടെ ചെയ്യാൻ ഒന്നും ഇല്ലാത്തതിനാൽ ഞാൻ അവിടെ നിന്ന് ഭക്ഷണം കഴിച്ച് ഹോട്ടലിൽ പോയിരുന്നു.

 

വൈകുന്നേരം അമ്മു പറഞ്ഞത് പോലെ ഷവർമ്മയും കൊണ്ടാണ് ഞാൻ വന്നത്. അത്‌ കൊടുത്തപ്പോൾ അവൾക്ക് സന്തോഷമായി. ഞങ്ങൾ എല്ലാവരും അത്‌ പങ്ക് വെച്ച് കഴിച്ചു. അനു എല്ലാവരും കൂടിയിരുന്ന് കഴിക്കുമ്പോൾ സന്തോഷവധിയായി ഞാൻ കണ്ടു.

Recent Stories

The Author

അജി

18 Comments

  1. Ithinu bakki ille

  2. 💖💖💖💖💖

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

  7. Adipoli🔥💯

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent 👍👍👍

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com