രണ്ടാം ജന്മം 4[അജി] 205

Views : 25570

“അവൾക്ക് അങ്ങേയൊന്നുമില്ല ആര് കൈ കാണിച്ചാലും പോവും ”

അനു അമ്മയോട് പറഞ്ഞു.

 

“കിച്ചുട്ടനും അത്‌ പോലെ ആയിരുന്നു. ആര് കൈ കാണിച്ചാലും കൂടെ പോവും. എപ്പോഴും ആരെങ്കിലുമൊക്കെ എടുക്കണം. സ്കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ എടുക്കണമായിരുന്നു. അത്‌ കാണുമ്പോൾ ഇവൾക്ക് ഇളകും. അവളെയും എടുക്കണം എന്ന്. അവളെ എടുത്താൽ ഇവന് വാശി കയറും. അങ്ങനെ ഒരു കണക്കിന് മാറി മാറിയ ഞങ്ങൾ ഇവരെ എടുത്ത് നടന്നിരുന്നത്”

 

അമ്മ എന്നെയും അമ്മുവിനെയും കുറിച്ച് പറഞ്ഞു.

 

“മതി കഥ പറഞ്ഞത്… മക്കൾ ഡ്രസ്സ്‌ മാറി വാ….

 

നീ ഇവർക്ക് ചായ കൊടുക്കാൻ നോക്കിയേ…”

 

അച്ഛൻ കയറി ഇടപ്പെട്ടു.

 

“കിച്ചുട്ടന്റെ പഴയ മുറി അമ്മ അടിച്ച് തുടച്ച് വെച്ചിട്ടുണ്ട് നീ മോളെയും കൂട്ടി പോയി ഡ്രസ്സ്‌ മാറിയിട്ട് വാ…”

 

അമ്മ എന്നോട് പറഞ്ഞു. എനിക്ക് എന്റെ മുറി എവിടെ എന്ന് അറിയില്ലായിരുന്നു.

 

“അമ്മു നീ അനുവിനെ കൂട്ടികൊണ്ട് പോയി അവൾക്ക് മുറി കാട്ടി കൊടുക്ക് ”

 

ഞാൻ മുറി ഏതെന്ന് അറിയാത്തതിഞ്ഞാൽ അമ്മുവിനോട് പറഞ്ഞു.

 

“ഏടത്തി വാ…”

 

അമ്മു അനുവിനെ കൂട്ടി കൊണ്ട് പോയി. ഞാൻ വീട് നോക്കി കാണുവാൻ തുടങ്ങി. ഇപ്പോൾ പൊന്നു അമ്മയുടെ കൈയിൽ നിന്ന് മാറി അച്ഛന്റെ കൈയിലായി. ആദ്യമായി അവരുടെ പേരകുട്ടിയെ കണ്ടാ സന്തോഷത്തിലായിരുന്നു അവർ. ഞാൻ വീടും പരിസരവും നോക്കി കാണുമ്പോൾ അമ്മു അവിടേക്ക് വന്നു.

 

“ഏടത്തി വിളിക്കുന്നുണ്ട് കിച്ചുവേട്ടനെ….”

അമ്മു എന്നോട് പറഞ്ഞു.

 

ഞാൻ അനുവിന്റെ അടുത്തേക്ക് നടന്നു. മുകളിലേക്കാണ് അമ്മു അനുവിനെ കൂട്ടി കൊണ്ട് പോവുന്നത് കണ്ടത്. അപ്പോൾ മുകളിലാവും മുറി. ഞാൻ മുകളിലേക്ക് നടന്നു. എന്നെ പ്രതീക്ഷിച്ച് അവിടെ അനു ഇരിക്കുന്നുണ്ടായിരുന്നു. അവൾ വസ്ത്രം മാറി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

 

“മുറി അറിയാത്ത കാരണവും എന്നെ അമ്മുവിന്റെ കൂടെ പറഞ്ഞ് വിട്ടത് അല്ലേ…”

Recent Stories

The Author

അജി

18 Comments

  1. Ithinu bakki ille

  2. 💖💖💖💖💖

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ 💕💕

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് 🔥😍. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു 😊

  7. Adipoli🔥💯

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent 👍👍👍

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com