രണ്ടാം ജന്മം 4[അജി] 205

 

“അതോ…അത്‌ വിപിൻ ചേട്ടൻ. കിച്ചുവേട്ടന്റെ ഒപ്പം കോളേജിൽ പഠിച്ചതാ… ചേട്ടനും കൂടി ചേർന്നാ നമ്മുടെ കല്യാണം നടത്തി തന്നത്.എനിക്ക് ഈ അവസ്ഥ വന്നതിന്റെ കാരണക്കാരൻ ചേട്ടനും ആണെന്ന് പറഞ്ഞ് ചേട്ടൻ എന്നെ സഹായിക്കാൻ വരുമായിരുന്നു”

 

“ഇത്രെയും വിഷമം ഉണ്ടായിട്ടും നീ പിന്നെ എന്താ ബന്ധം ഒഴിയാനത് ”

 

എന്റെ മനസ്സിലുണ്ടായിരുന്ന സംശയം ഞാൻ അവളോട് ചോദിച്ചു.

 

“ഒഴിഞ്ഞിട്ട് ഞാൻ എവിടേക്ക് പോവാനാ… പോവാൻ ഒരു ഇടം വേണ്ടേ…”

 

ഞാൻ പിന്നീട് അവളോട് അധികമൊന്നും ചോദിക്കാൻ നിന്നില്ല. ഇപ്പോൾ അവളെ കുറിച്ച് ഒരു വിധം കാര്യങ്ങളൊക്ക എനിക്ക് അറിയാം. വെറുതെ കൂടുതൽ ചികഞ്ഞ് ചോദിച്ച് അവളെ വിഷമിപ്പിക്കേണ്ടാ എന്ന് ഞാൻ തീരുമാനിച്ചു.

 

പിറ്റേന്ന് രാവിലെ ഞാൻ കുളിയൊക്കെ കഴിച്ച് താഴേക്ക് ചെന്നു. അമ്മയും അനുവും അടുക്കളയിൽ എന്തോ പണിയിലായിരുന്നു. ഞാൻ അവർക്ക് അരികിലേക്ക് ചെന്നു.

 

“കിച്ചുട്ടന് ചായ ഇപ്പോ തരാമ്മേ…”

അമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു.

 

“ഇല്ല… തിരക്കില്ലാ….

അമ്മേ അമ്മു എവിടെ….?”

 

അമ്മുവിനെ ഞാൻ അവിടെ കണ്ടില്ല. ഞാൻ അതുകൊണ്ട് അവളെ തിരക്കി.

 

“അവൾ എഴുന്നേൽക്കുമ്പോൾ നേരം വൈകും. അടുത്ത ആഴ്ച്ചാ കല്യാണം കഴിക്കേണ്ടാ പെണ്ണാ… എന്നിട്ടാ അവൾ കിടന്നുറങ്ങുന്നത്. അവിടെ പോയി ഈ ശീലം എടുക്കാതിരുന്നാൽ മതി… ഞാൻ പോയി അവളെ വിളിച്ചുണ്ണർത്തട്ടെ ”

അമ്മ അമ്മുവിനെ കുറിച്ച് പറഞ്ഞു.

 

“അവള് കിടന്നോട്ടെ. കുറച്ച് ദിവസം കൂടിയല്ലേ അവൾ ഇവിടെയുള്ളു. അത്രയും ദിവസം അവൾ സന്തോഷത്തോടെ ഇരുന്നോട്ടെ… അവളെ അവളുടെ ഇഷ്ടത്തിന് വിട്…”

 

ഞാൻ അമ്മയോട് പറഞ്ഞു. അമ്മ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. എന്തോ വിശ്വാസമാവാത്ത വിധത്തിൽ.ഞാൻ തന്നെയല്ലേ ഇത് പറഞ്ഞത് എന്നാ രീതിയിൽ.പിന്നെ അമ്മ അമ്മുവിനെ വിളിച്ചുണർത്താൻ പോയില്ല.

 

അച്ഛനും ഞാനും ഒരുമ്മിച്ചിരുന്ന് ചായ കുടിക്കാനിരുന്നു.

 

“അച്ഛനിന്ന് ഹോട്ടലിലേക്ക് പോവുന്നുണ്ടോ…?”

ഞാൻ അച്ഛനോട് ചോദിച്ചു.

 

“ഹാ… പിന്നെ പോണം. ഇന്നലെയോ പോയില്ല. ഇനി കല്യാണമല്ലേ വരുന്നത് അന്നൊന്നും പോവാൻ പറ്റില്ലല്ലോ… അതിനു മുൻപ് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ”

 

“അച്ഛന്റെ കൂടെ ഞാനും വരട്ടെ ഹോട്ടലിലേക്ക്…”

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.